മരച്ചീനിയിൽ നിന്നും വൈദ്യുതി, പരീക്ഷണം വിജയം കണ്ടു

തിരുവനന്തപുരം: മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ശ്രമങ്ങളുടെ പരീക്ഷണങ്ങള്‍ വിജയം കണ്ടു. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രമാണ് രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക പരീക്ഷണങ്ങള്‍ നടത്തിയത്. സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്. ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന ആശയം പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഈ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിന് പുതു ഊര്‍ജ്ജം…

Read More

വൈദ്യുതി മുടക്കത്തിൽ നിന്നും രക്ഷപ്പെടാൻ ഒരുങ്ങി നഗരം 

electricity

ബെംഗളൂരു: നഗരത്തിലുള്ളവർക്ക് സുപരിചിതമായതും പകൽ മുഴുവൻ നീണ്ടുനിൽക്കുന്നതുമായ വൈദ്യുതി മുടക്കത്തിന് ശേഷം, രാജാജിനഗർ, ഇന്ദിരാനഗർ, ഹെബ്ബാൾ, ആർആർ നഗർ, ശിവാജിനഗർ, ഹെബ്ബാൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾക്ക് ഒടുവിൽ തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കാൻ സാധ്യത. ഓവർഹെഡ് ഇലക്‌ട്രിക് ലൈനുകളെ ഭൂഗർഭ കേബിളുകളാക്കി മാറ്റാനുള്ള ബെസ്‌കോമിന്റെ അഭിലാഷ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യ രണ്ട് ഘട്ടങ്ങളും 2021 ഒക്ടോബറിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും റോഡ് കട്ടിംഗ് അനുമതികൾ നേടുന്നതിലെ കാലതാമസം പോലുള്ള ഒന്നിലധികം തടസ്സങ്ങൾ കാരണം പദ്ധതി പിന്നോട്ട് പോകുകയാണെന്ന് ബെസ്കോം പറഞ്ഞു.…

Read More

പകർച്ചവ്യാധി മൂലം തകർന്ന വ്യവസായ മേഖലയ്ക്ക് വൈദ്യുതി താരിഫ് ഇളവ് പ്രഖ്യാപിച്ചു

ELECTRICITY METERS

എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ ഉത്തരവിട്ട കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി), പകർച്ചവ്യാധിയിൽ നിന്ന് കരകയറുന്നതിനായി വ്യവസായങ്ങൾക്ക് പ്രത്യേക കിഴിവ് നൽകി. കർണാടക സർക്കാർ സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ കോവിഡ്-19 ന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കുന്നതിനാണ്, ഒരു വർഷത്തേക്ക് പ്രതിമാസ ഊർജ്ജ ഉപഭോഗത്തിൽ യൂണിറ്റിന് 50 പൈസ ഇളവ് അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്ന് കെഇആർസി പറഞ്ഞു. കർണാടകയുടെ തീരപ്രദേശത്ത് (കടലിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ) സ്ഥിതി ചെയ്യുന്ന ഐസ് നിർമ്മാണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ…

Read More

ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ.

electricity

ബെംഗളൂരു: കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) തിങ്കളാഴ്ച മുതൽ വൈദ്യുതി  നിരക്ക് വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനാൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 35 പൈസ അധികമായി അടയ്ക്കേണ്ടതായി വരും. ഒരു യൂണിറ്റിന് 35 പൈസയാണ് ശരാശരി വർധന, ഇത്‌മൂലം 4.33 ശതമാനമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ ചെയർമാൻ  മഞ്ജുനാഥ മാധ്യമങ്ങളോട് പറഞ്ഞു. ഇലക്‌ട്രിക് സപ്ലൈ കമ്പനികളുടെ (എസ്‌കോം) യൂണിറ്റിന് 1.85 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, കമ്മീഷൻ താരിഫ് യൂണിറ്റിന് 5 പൈസ കൂട്ടുകയും യൂണിറ്റിന് 10 രൂപ മുതൽ…

Read More

സംസ്ഥാനത്ത് വേനൽകാലം രൂക്ഷം; ജല, വൈദ്യുതി വിതരണം തകരാറിൽ.

heat climate

ബെംഗളൂരു: വേനൽ ചൂടിൽ വെന്തുരുകി സംസ്ഥാനം. എങ്ങും താപനില ഉയർന്നതോടെ ജല, വൈദ്യുതി ഉപയോഗം വർധിക്കുകയും നിലവിൽ നഗരത്തിൽ എങ്ങും ജല, വൈദ്യുതി വിതരണവും അവതാളത്തിൽ ആവുകയും ചെയ്തതായി പരാതി ഉയരുന്നു. 3 മുതൽ 5 മണിക്കൂർ വരെ തുടർച്ചയായി ജലം വന്നിരുന്ന സ്ഥലങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു മണിക്കൂർ വരെ മാത്രമേ ജലം ലഭിക്കുന്നുള്ളൂ കൂടാതെ വീടുകളിലെയും ബിഡബ്ല്യുഎസ്എസ്ബി കുഴൽകിണറുകളിലെയും ജലം വറ്റിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനു പുറമെ കഴിഞ്ഞ രണ്ടാഴ്ചയായി അപ്രഖ്യാപിത പവർകട്ട് തുടരുന്നതും നഗരജീവിതം ദുസഹമാക്കുകയാണ്. രാത്രിയിൽ ഉൾപ്പെടെ തുടർച്ചയായി…

Read More

മാലിന്യ ശേഖരണത്തിന് നിങ്ങൾ എത്ര പണം നൽകണമെന്ന് നിങ്ങളുടെ വൈദ്യുതി ബില്ല് നിശ്ചയിച്ചേക്കാം

ബെംഗളൂരു : നഗരത്തിൽ വീടുതോറുമുള്ള മാലിന്യ ശേഖരണ സേവനത്തിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ ബിബിഎംപി നഗരവികസന വകുപ്പിനോട് (യുഡിഡി) അനുമതി തേടി. വിവിധ സ്ലാബുകൾ അടങ്ങുന്ന ഉപയോക്തൃ ഫീസ് ഒരു വീട്ടിൽ ഉൽപാദിപ്പിക്കുന്ന പ്രതിമാസ വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. “പ്രതിമാസ വൈദ്യുതി ബിൽ അനുയോജ്യമായ അളവുകോലാണെന്ന് കണ്ടെത്തി, കാരണം ഇത് ഗാർഹിക വരുമാനത്തിന്റെ സൂചകമാണ്, ഇത് ഒരു വീട്ടിലെ താമസക്കാരുടെ എണ്ണത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു,” ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “താഴ്ന്ന റേഞ്ചിൽ വൈദ്യുതി…

Read More

ബെംഗളൂരുകാർക്ക് 40 ശതമാനം സോളാർ സബ്‌സിഡി നിഷേധിച്ച് ബെസ്‌കോം.

electricity

ബെംഗളൂരു: ഊർജം വിനിയോഗിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ റൂഫ്‌ടോപ്പ് സോളാർ പ്രോഗ്രാമിനായുള്ള ബെംഗളൂരു ഇലക്‌ട്രിസിറ്റി കമ്പനിയുടെ (ബെസ്‌കോം) അപേക്ഷകൾ അംഗീകരിക്കുന്നതിലെ കാലതാമസം കൊണ്ട് ബെംഗളൂരുവിലെ ജനങ്ങൾക്ക് ഇൻസ്റ്റാളേഷൻ ചാർജിന്റെ 40 ശതമാനം സബ്‌സിഡിയും വൈദ്യുതി ബില്ലിൽ ലഭിക്കേണ്ട വലിയ ലാഭവും നഷ്‌ടപെടാൻ കാരണമായി. വീട്ടുടമകളിൽ നിന്നും കുറഞ്ഞത് 1,200 അപേക്ഷകളെങ്കിലും ബെസ്‌കോം ഇനിയും ക്ലിയർ ചെയ്യാനുണ്ട്, അതുകൊണ്ടു തന്നെ അവയിൽ മൂന്നിലൊന്ന് അപേക്ഷ ഇതിനകം പിൻവലിച്ചു കഴിഞ്ഞു. സബ്‌സിഡിക്ക് പുറമേ, ന്യൂ ആന്റ് റിന്യൂവബിൾ എനർജി (എംഎൻആർഇ) മന്ത്രാലയത്തിന്റെ സൗര ഗൃഹ യോജന (എസ്‌ജി‌വൈ) പ്രകാരം വീട്ടുകാർക്ക്…

Read More

ഈ സർക്കാർ സ്‌കൂളിന് നൽകാൻ നഗരത്തിൽ വൈദ്യുതിയില്ല

ബെംഗളൂരു: കഴിഞ്ഞ ഏഴ് വർഷമായി വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്‌കൂൾ ബെംഗളൂരു നഗരത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാനാകും. എന്നാൽ അങ്ങനെ ഒരു സ്കൂൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ മഴ പെയ്താൽ ക്ലാസ് മുറികളിലേക്ക് ഓടികയറേണ്ട അവസ്ഥയുള്ള ഒരു സ്കൂൾ. മഴ സമയത്ത് അകത്ത് ഇരുട്ടായതിനാൽ സ്‌കൂളിലെ ഏക അധ്യാപകൻ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ ക്ലാസുകൾ എടുക്കുന്നത്. വിധാന സൗധയിൽ നിന്ന് 4 കിലോമീറ്റർ അകലെ അശോക് നഗറിലെ കമ്മീഷരിയറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന 1930-ൽ ആരംഭിച്ച ഗവൺമെന്റ്…

Read More

നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ജയനഗർ ഡിവിഷന് കീഴിലെ സബ് ഡിവിഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ പത്തുമുതൽ വൈകീട്ട് 5.30 വരെയായിരിക്കും വൈദ്യുതി വിതരണം തടസ്സപ്പെടുക. തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഐ.എസ്.ആർ.ഒ ലേഔട്ട്, ജയനഗർ ഒന്ന്, നാല് ബ്ലോക്കുകൾ, ഏഴ്, ഒമ്പത് മെയിൻ, പത്താം ക്രോസ്, പഞ്ചലിംഗേശ്വര, കുമാരസ്വാമി ലേഔട്ട്, പൈപ്പ് ലൈൻ റോഡ്, മാംഗോ ഗാർഡൻ, പ്രതിമ വ്യവസായ ലേഔട്ട്, സിദ്ധാപുര, ചുൻചുനഘട്ട ഗ്രാമ, സുപ്രജ നഗർ, ഗണപതിപുര, ഓൾഡ് ബാങ്ക് കോളനി, ടീച്ചേഴ്‌സ്…

Read More

വൈദ്യുതി ഉപഭോക്താക്കൾക്ക് ഇനി 24 മണിക്കൂറിനുള്ളിൽ കണക്ഷൻ

ബെംഗളൂരു : കർണാടകയിലെ ഊർജ വകുപ്പ് ജനസ്‌നേഹി വിദ്യുത് സേവഗലു എന്ന പദ്ധതിക്ക് കീഴിൽ ഒരു ഓൺലൈൻ അപേക്ഷയിലൂടെ 24 മണിക്കൂറിനുള്ളിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കും.സംസ്ഥാനത്തെ എല്ലാ ഊർജ വിതരണ കമ്പനികളിലും ലഭ്യമാകുന്ന പുതിയ സേവനങ്ങൾ വെള്ളിയാഴ്ച ഊർജ മന്ത്രി വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ നിലവിലുള്ള വൈദ്യുതി ശൃംഖല വിപുലീകരിക്കുകയോ മാറ്റുകയോ ചെയ്യേണ്ട ആവശ്യമില്ലെങ്കിൽ ഗാർഹിക വാണിജ്യ ഉപഭോക്താക്കൾക്ക് 24 മണിക്കൂറിനുള്ളിൽ ലഭ്യമാകുന്ന പുതിയ കണക്ഷനുകൾ ഉൾപ്പെടെ നാല് സെറ്റ് സേവനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. കൂടാതെ, അത്തരം ഉപഭോക്താക്കൾക്ക് 24 മണിക്കൂറിനുള്ളിൽ…

Read More
Click Here to Follow Us