സംസ്ഥാനത്തുടനീളം വൈദ്യുതി നിരക്ക് വെട്ടികുറക്കാൻ കെഇആർസിയോട് സർക്കാർ

SMART ELECTRICITY METERS

ബെംഗളൂരു: വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന വൈദ്യുതി വിതരണ കോർപ്പറേഷനുകളുടെ (എസ്‌കോം) പതിവ് ആവശ്യത്തിന് വിരുദ്ധമായി, സംസ്ഥാനത്തുടനീളം വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കുറച്ച് 2.10 രൂപയാക്കാൻ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (കെഇആർസി) നിർദേശിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഏതാനും മാസങ്ങൾ ബാക്കിനിൽക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്, അടുത്തിടെ നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെയും ബെംഗളൂരു ടെക് സമ്മിറ്റിന്റെയും പശ്ചാത്തലത്തിലാണ് ഹരിത ഊർജ ഉൽപാദനത്തിന് ഊന്നൽ നൽകിയത്. ഈ നിർദേശം കെഇആർസിക്ക് അയച്ചു വരികയാണെന്ന് ഊർജ മന്ത്രി…

Read More

വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിടും. കെപിടിസിഎൽ – കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് – ചില പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനാൽ, ഇന്ന് നഗരത്തിൽ ചില പ്രദേശങ്ങളിൽ ആസൂത്രിതമായി വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. രാവിലെ 10 മണിക്കും 4 മണിക്കും ഇടയിൽ ആണ് വൈദ്യുതി തടസ്സം നേരിടുകയെന്ന്  ബെസ്കോം അധികൃതർ അറിയിച്ചു.

Read More

വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 2 പേർ മരിച്ചു 

death

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ രണ്ടു രോഗികൾ ആണ് മരണപെട്ടത്. ബെല്ലാരി വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഐസു വിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് മരണകാരണം. വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന വൃക്ക രോഗി മൗലാന ഹുസൈൻ, പാമ്പു കടിയേറ്റ് ചികിത്സയിൽ ആയിരുന്ന ചേട്ടമ്മ എന്നിവരാണ് മരണപ്പെട്ടത്. ജനറേറ്റർ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണ ഉത്തരവിട്ടു

Read More

ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും വൈദ്യുതി തടസ്സം നേരിടുമെന്ന് ബെസ്‌കോം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപണികൾ പുരോഗമിക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങിയേക്കാം എന്നാണ് ബെസ്കോം മുന്നറിയിപ്പ്. ഇന്ന് വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശങ്ങൾ – ഗരുഡമാൽ, എയർഫോഴ്സ് ഹോസ്പിറ്റൽ. ,ഡോമ്മലൂർ, ഓസ്റ്റിൻ ടൗൺ, വിവേക് ​​നഗർ, ട്രിനിറ്റി ചർച്ച്, വിജാസ് ബാങ്ക്, ഹോട്ടൽ താജ്, വിക്ടോറിയ ലേഔട്ട്, മ്യൂസിയം റോഡ്, ആൽബർട്ട് സ്ട്രീറ്റ്, കിംഗ് സ്ട്രീറ്റ്, മ്യൂസിയം ക്രോസ് റോഡ്, ലാവൽ റോഡ്, സെന്റ് മാർക്ക് റോഡ്,…

Read More

വൈദ്യുതി തടസ്സങ്ങൾ 50 ശതമാനത്തോളം കുറച്ച് ബെസ്‌കോം

electricity

ബെംഗളൂരു: ഈ വർഷം നഗരം നേരിട്ട വൈദ്യുതി തടസ്സങ്ങളുടെ എണ്ണം 50 ശതമാനത്തിനടുത്താണ് എന്ന് ബെസ്‌കോം റിപ്പോർട്ടുകൾ. പവർകട്ടിന്റെ ദൈർഘ്യം കുറഞ്ഞെങ്കിലും, ബെംഗളൂരുവിൽ ഏപ്രിലിൽ മാത്രം 66 മണിക്കൂറും മെയ് മാസത്തിൽ ഏകദേശം 67 മണിക്കൂറും വൈദ്യുതി മുടങ്ങി. നേരെമറിച്ച്, 2021 ഏപ്രിൽ, മെയ് മാസങ്ങളിൽ നഗരത്തിൽ യഥാക്രമം 145.7 മണിക്കൂറും 157.9 മണിക്കൂറും പവർകട്ട് ഉണ്ടായിരുന്നു.എന്നാൽ കാലയളവിന് ആനുപാതികമായി തടസ്സങ്ങളുടെ എണ്ണവും കുറഞ്ഞിട്ടില്ല. ഓരോ ഉപഭോക്താവിനും തടസ്സത്തിന്റെ ശരാശരി ദൈർഘ്യം അളക്കുന്ന പവർ വിശ്വാസ്യത സൂചികയായ സിസ്റ്റം ആവറേജ് ഇന്ററപ്‌ഷൻ ഡ്യൂറേഷൻ ഇൻഡക്‌സ്…

Read More

കനത്ത മഴ, വൈദ്യുത അപകടങ്ങളിൽ രണ്ട് മരണം 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുത അപകടങ്ങളിൽ 2 മരണം റിപ്പോർട്ട്‌ ചെയ്തു. തുമക്കുരുവിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നുള്ള ഷോർട്ട് സർക്യൂട്ടിൽ 75 വയസുകാരൻ മരിച്ചു. പരിസരത്തെ അഴുക്ക്ചാൽ സംവിധാനം കാര്യക്ഷമമം അല്ലാത്തതാണ് വീട്ടിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ദാബസ്പേട്ടിൽ മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തൊട്ട 60 വയസുകാരനും മരണപ്പെട്ടു. മഴയെ തുടർന്ന് കാണാതെ പോയ പശുകുട്ടിയെ അന്വേഷിച്ചെത്തിയ കർഷകൻ ആണ് മരിച്ചത്. ബെസ്കോമിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം…

Read More

വിദ്യാർത്ഥിയുടെ മരണം, ബെസ്കോമിനെതിരെ പ്രതിഷേധം

ബെംഗളൂരു: മലയാളി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ബെസ്കോമിനെതിരെ വ്യാപക പ്രതിഷേധം. ബെസ്കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് ഇരയാക്കിയതെന്ന് ആരോപിച്ച് ഷരീഫ് നഗർ നിവാസികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ദിവസങ്ങൾ ആയുള്ള മഴയിൽ നഗരത്തിൽ പലയിടത്തും വൈദ്യുതി ലൈൻ പൊട്ടി വീണും കേബിൾ മുറിഞ്ഞുമാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. പാർക്കുകളിലും മറ്റും വൈദ്യുതി ലൈൻ തട്ടി കുട്ടികൾക്ക് പരിക്കേൽക്കുന്നതും കുറവല്ല, ഷരീഫ് നഗർ നിവാസികൾ പറഞ്ഞു.

Read More

ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നതിനായി വാരാന്ത്യത്തിൽ ആസൂത്രിതമായ വൈദ്യുതി മുടക്കം ഉണ്ടാവുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ – ഹെർമെഗൽഗെരെ, അനാജിഗെരെ, ചൗഡപുര, ഹൊസഹള്ളി, ശ്രീകണ്ഠപുര, ഹെറോഹള്ളി, മധുരമ്മ ക്ഷേത്രം, നാഗരഹള്ളി സർക്കിൾ, പ്രസന ലൗട്ട്, നാഗരഹള്ളി സർക്കിൾ, ഡാർബെ, മാധേശ്വര, ഹെറോഹള്ളി തടാകം, വിഘ്‌നേശ്വര ക്ഷേത്രം, നീലഗിരി തോപ്പ് റോഡ്, ഓംകാര എൽ. ഇൻഡസ്ട്രിയൽ റോഡ്, എസ്‌എൽവി ഇൻഡസ്ട്രി,…

Read More

വ്യാജ സന്ദേശത്തിൽ വീഴരുത് നിർദേശവുമായി ബെസ്കോം

ബെംഗളൂരു: വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട വ്യാജ ഫോൺ സന്ദേശങ്ങളിൽ ഉപഭോക്താക്കൾ പറ്റിക്കപ്പെടരുതെന്ന മുന്നറിയിപ്പ് നൽകി ബെസ്കോം. ബില്ല് തുക അടച്ചില്ലെന്നും വൈദ്യുതി ബന്ധം തുടരണമെങ്കിൽ ഇലക്ട്രിക് ഓഫീസറെ വിളിച്ച് പണം അടക്കണം എന്നുള്ള വ്യാജ സന്ദേശങ്ങൾ ആണ് ഉപഭോക്താക്കളിൽ എത്തുന്നത്. ഈ ചതിയിൽ നിരവധി പേർ കുടുങ്ങിയിട്ടും ഉണ്ട്. ബെസ്കോം ഇത്തരത്തിലുള്ള സന്ദേശം അയക്കില്ലെന്നും ഇതു പോലുള്ള സന്ദേശം ലഭിച്ചാൽ ഉടൻ ഹെൽപ് ലൈൻ നമ്പർ ആയ 1912 ലോ അടുത്തുള്ള സബ് ഡിവിഷൻ ഓഫീസിലോ അറിയിക്കണമെന്ന് ബെസ്കോം ജനറൽ മാനേജർ എസ് ആർ…

Read More

നഗരത്തിന്റെ പലഭാഗങ്ങളിൽ ഇന്ന് വൈദ്യുതി തടസം നേരിടും

ബെംഗളൂരു: അറ്റകുറ്റ പണികൾ കാരണം 66/11 കെ വി സ്റ്റേഷൻ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി തടസം നേരിടും. അനേകൽ ടൗൺ, സമന്ദുരു, സൂര്യ സിറ്റി ഫേസ് ഒന്നും രണ്ടും, കുമ്പരനഹള്ളി, ബന്നാർഘട്ട, ബന്നാർഘട്ട നാഷണൽ പാർക്ക്‌, എന്നിവിടങ്ങളിൽ വൈദ്യുതി തടസം നേരിടും. ഒപ്പം ഗോലഹള്ളി, മൈലസാന്ദ്ര, ബേട്ടാടസനപുര, ഹോമദേവനഹള്ളി, ബസവനപുര, കാലെന അഗ്രഹാര, ദോഡകമ്മനഹള്ളി, അരേക്കര, വ്യൂവേർസ് കോളനി, മൈക്രോ ലേയൗട്ട്, ഗൊട്ടിഗരെ, ബന്നാർഘട്ട റോഡ് തുടങ്ങിയ പ്രദേശങ്ങളിലും തടസം നേരിടും

Read More
Click Here to Follow Us