ബെംഗളൂരു: നഗരത്തിൽ 70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈസ്റ്റ് ലാൽബാഗ് എന്നറിയപ്പെടുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് സംസ്ഥാന സർക്കാർ സൂചന നൽകി. മഹാദേവപുര നിയോജകമണ്ഡലത്തിലെ കണ്ണമംഗലയിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ ഉടൻ പൊതുജനങ്ങൾക്കായി തുറക്കാൻ തയ്യാറാണെന്ന് വനം മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു. “പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവന്ന വംശനാശം സംഭവിച്ച 2,120 സസ്യജാലങ്ങൾ പാർക്കിലുണ്ടാകും. നടത്തം, ജോഗിംഗ്, വിശ്രമം എന്നിവക്കായി പാർക്കിനെ ഉപയോഗിക്കാൻ പൗരന്മാർക്ക് കഴിയും. നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി, ” എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ‘ബെംഗളൂരു മിഷൻ 2022’ ന്റെ ഭാഗമായി ലാൽബാഗ്…
Read More