ബെംഗളൂരു: കലബുറഗിയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാവിലെ 9.48നും 10നും ഇടയ്ക്കായാണ് ചെറുചലനം ഉണ്ടായത്. സേഡം താലൂക്കിലെ ബേനക്കനഹള്ളി, ദൊനാഗോൺ, കൊടാല, രാജോലി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകൾക്കുള്ളിൽ ചെറിയ വിള്ളലുകൾ രൂപപ്പെട്ടു. സിമന്റ് നിർമാണ കമ്പനികൾ ഏറെയുള്ളമേഖലയാണ് സേഡം.
Read More