ബെംഗളൂരു : കഴിഞ്ഞയാഴ്ച നടന്ന വൻ പരിശോധനയിൽ, പ്രാദേശിക കച്ചവടക്കാർക്ക് വിൽക്കുന്നതിനായി വൻതോതിൽ കഞ്ചാവ് ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള നാല് യുവാക്കളെ സൗത്ത് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഗോദാവരി ജില്ലക്കാരായ പട്ടം പോത്തയ്യ (19), പള്ളം വരപ്രസാദ് (19), കൊണ്ടാജി പ്രസാദ് (19), വിശാഖപട്ടണം ജില്ലയിൽ നിന്നുള്ള വന്തല രമേശ് (19) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
Read MoreTag: Drug Dealers
നഗരത്തിലെ എച്.എസ്.ആർ ലേയൗട്ടിൽ മയക്കുമരുന്ന് വേട്ട; മലയാളി അറസ്റ്റിൽ
ബെംഗളൂരു: അന്തർസംസ്ഥാന കച്ചവടക്കാരിൽ നിന്ന് 7.5 ലക്ഷം രൂപയുടെ മയക്കുമരുന്ന് എച്.എസ്.ആർ ലേഔട്ട് പോലീസ് പിടിച്ചെടുത്തു . രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 3 കിലോ കഞ്ചാവും 300 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള രാഖിദ് പികെ (24), മണിപ്പൂർ സ്വദേശി മയാങ് മയൂം (44) എന്നിവരാണ് പ്രതികൾ, ഇരുവരും എച്.എസ്.ആർ ലേഔട്ട് നിവാസികളാണ്. മയാംഗ് മണിപ്പൂരിൽ നിന്ന് മരുന്നുകൾ വാങ്ങി രാഖിദിന്റെ സഹായത്തോടെ നഗരത്തിൽ വിറ്റു വരുകയായിരുന്നു. രണ്ട് വർഷത്തിലേറെയായി പ്രതികൾ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More