ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി കുട്ടിച്ചോറാക്കിയെന്ന് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിംഗ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം എന്‍ഡിഎ സര്‍ക്കാര്‍ പാലിച്ചില്ലെന്നും, വലിയ വാഗ്ദാനങ്ങള്‍ നല്കി മോദി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐസിസി യുടെ എണ്പത്തിനാലാം പ്ലീനറി സമ്മേളനത്തിന്റെ സമാപനദിനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. തന്റെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെ കണക്കറ്റു വിമര്‍ശിക്കാനും അദ്ദേഹം മടി കാട്ടിയില്ല. രാജ്യത്തെ സാമ്പത്തിക രംഗം മോദി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് അദ്ദേഹം…
Read More