ബെംഗളൂരു: കഴിഞ്ഞ ആഴ്ച മുതൽ സാധാരണയിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയതിനാൽ, മൂടൽമഞ്ഞും കാലാവസ്ഥയും മൂലം ചൊവ്വാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലിനേയും വരവിനെയും ബാധിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള ഒരു സ്പൈസ് ജെറ്റ് വിമാനം, അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും അവിടെനിന്നും ബെംഗളൂരുവിലേക്ക് ഉള്ള ഒരു എയർ ഇന്ത്യ വിമാനം എന്നിങ്ങനെ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടതായി കെംപഗൗഡ വിമാനത്താവള അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങൾക്ക് പുറമെ 39 വിമാനങ്ങൾ പുറപ്പെടുന്നതിലെ കാലതാമസവും വിമാനത്താവളത്തിൽ…
Read More