എവൈ 4.2; ഡെൽറ്റ ഉപവകഭേദം കണ്ടെത്താൻ പരിശോധന

ബെം​ഗളുരു; കോവിഡ് ഡെൽറ്റ ഉപവകഭേദം, യുകെയിൽ നിന്നുള്ള എവൈ 4.2 കർണ്ണാടകയിൽ വ്യാപിച്ചിട്ടുണ്ടോ എന്നറിയുവാനായി പരിശോധന നടത്തും. ഇതിനായി കോവിഡ് ജനിതകമാറ്റ പഠനസമിതിയാണ് പരിശോധന നടത്തുക. ഇതിനായി ഇതുവരെ 1300 പഠന സാമ്പിളുകളാണ് ശേഖരിച്ചിരിക്കുന്നത്. എവൈ 4.2 കണ്ടെത്താനായി നടത്തിയ പരിശോധനയിലിതുവരെ ഈ വകഭേദം കണ്ടെത്താനായിട്ടില്ല എന്ന് സമിതി അം​ഗം ഡോക്ടർ വിശാൽ റാവു അറിയിച്ചു. എവൈ 4.2 കണ്ടെത്താനായുള്ള പരിശോധനകൾ നടത്തുന്നത് സ്ട്രാൻഡ് ലൈഫ് സയൻസസ് ലബോറട്ടറിയിലാണ്. 

Read More
Click Here to Follow Us