പി.യു. ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ.

ബെംഗളൂരു: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസത്തേക്ക് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ , പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡ്രസ് കോഡ് ഉള്ളിടത്തെല്ലാം കോളേജ് വിദ്യാർത്ഥികൾ യൂണിഫോം ധരിക്കണം. തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ തുറന്നെങ്കിലും കാര്യമായ പ്രതിഷേധങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോളേജുകളും തുറക്കാൻ തീരുമാനിച്ചത്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ, ആഭ്യന്തര മന്ത്രി…

Read More
Click Here to Follow Us