കർണാടകയിൽ ഒരിക്കലും ഒരു ദളിത് മുഖ്യമന്ത്രി ഉണ്ടാകില്ല: മന്ത്രി

ബെംഗളൂരു : കർണാടകയിൽ എപ്പോഴെങ്കിലും ഒരു ‘ദലിത് മുഖ്യമന്ത്രി’ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി എ നാരായണസ്വാമി. സംസ്ഥാനത്ത് ദളിത് നേതാക്കളോട് പെരുമാറിയ രീതിയെ വിമർശിച്ച അദ്ദേഹം, സംസ്ഥാനത്ത് ഒരു ദളിത് മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നവർക്ക് ഭ്രാന്താണെന്ന് പറഞ്ഞു. ദളിത് വിഭാഗത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ രാഷ്ട്രീയ പാർട്ടികളൊന്നും ഗൗരവം കാണിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ” ദളിത് മുഖ്യമന്ത്രിയെ കുറിച്ച് ചർച്ച ചെയ്യുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. കർണാടകയിൽ ഒരിക്കലും ഒരു ദളിത് മുഖ്യമന്ത്രി ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us