ബെംഗളൂരു: ചിക്കസാന്ദ്രയിൽ രണ്ടാം പിയു വിദ്യാർത്ഥിനിയായ കെ രക്ഷിത (21) യെ മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തി. സോൾഡവേനഹള്ളിയിലെ ഒരു സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയാണ് രക്ഷിത. മാതാപിതാക്കളായ കൃഷ്ണപ്പയും വരമഹാലക്ഷ്മിയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് രക്ഷിത ആത്മഹത്യ ചെയ്തത്. എന്നാൽ സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Read More