നഗരവാസികൾക്കിടയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന!

ബെംഗളൂരു: ബിബിഎംപിയുടെ വീടുതോറുമുള്ള ആരോഗ്യ സർവേ പ്രകാരം, ബെംഗളൂരു നിവാസികൾക്കിടയിലെ പ്രധാന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇവിടെ വളരെ സാധാരണമാണ് എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. 50.86 ശതമാനം ആളുകളിൽ പ്രമേഹമുള്ളതായി സർവേ കണ്ടെത്തി.  35.82 ശതമാനം പേരിൽ അമിതരക്തസമ്മർദം കണ്ടു വരുന്നു. ഹൈപ്പോതൈറോയിഡിസം (2.99 ശതമാനം), ഹൃദയ സംബന്ധമായ അസുഖങ്ങൾ(2.48 ശതമാനം) എന്നിവയാണ് സർവേ പ്രകാരം നഗരവാസികളിൽ കണ്ടു വരുന്ന മറ്റ്  പ്രധാന രോഗങ്ങൾ. സർവേയിൽ ഉൾപ്പെട്ട 7.11 ലക്ഷം പേരിൽ 57,528 പേർക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു രോഗാവസ്ഥയുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 2,48,280…

Read More
Click Here to Follow Us