ബെംഗളൂരു: ഈ കോവിഡ് കാലത്ത് കരുതലോടെ ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു നിവാസികൾ. ക്രിസ്റ്മസിനു രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെ നഗരത്തിലെ വിപണികൾ സജീവമായിത്തുടങ്ങി. കോവിഡ് കാരണം ആഘോഷം വീടുകളിൽ ഒതുങ്ങുമെങ്കിലും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കുന്നതിൽ ജനങ്ങൾ മുടക്കം വരുത്താറില്ല. ക്രിസ്മസ് അലങ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത പുൽക്കൂട്, ക്രിസ്മസ് സമ്മാനങ്ങൾ, എൽ.ഇ.ഡി. ബൾബുകൾ തുടങ്ങീ ക്രിസ്മസ് ആഘോഷത്തിനായുള്ള എല്ലാ സാധനങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
Read More