രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ

ബെംഗളൂരു ∙ രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ ഡോ. കൃപ അമർ അൽവ. പല പീഡനങ്ങളും പുറത്തറിയാത്തത് കാരണം കുറ്റവാളികൾ രക്ഷപ്പെടുകയാണ്. ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് മാറ്റാനാകൂ. ഡോൺ ബോസ്കോയുടേയും വേൾഡ് വിഷന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലാവകാശ സംരക്ഷണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കൃപ അമർ. ബോസ്കോ ഡയറക്ടർ ഫാ. തോമസ് മാത്യു, വേൾഡ് വിഷൻ സീനിയർ മാനേജർ മത്തായി കുട്ടി എന്നിവർ പങ്കെടുത്തു.

Read More
Click Here to Follow Us