ഉപതിരഞ്ഞെടുപ്പ് ഫലം;ജെഡിഎസിന് വൻ തിരിച്ചടി.

ബെംഗളൂരു: പാർട്ടിയുടെ മുൻനിര നേതാക്കളായ എച്ച്‌ഡി ദേവഗൗഡ, എച്ച്‌ഡി കുമാരസ്വാമി, പ്രജ്വല് രേവണ്ണ എന്നിവരെല്ലാം പ്രചാരണത്തിനിടെ സിന്ദഗി മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഹംഗൽ, സിന്ദഗി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജെഡിഎസ് നടത്തിയ ദയനീയ പ്രകടനം പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിന്ദഗി സീറ്റ് നേടിയ ജെഡിഎസിന് ഈ പ്രാവശ്യം സീറ്റ് നിലനിർത്താനായില്ല. സിന്ദഗി എംഎൽഎ എംസി മനഗുളിയുടെ മരണമാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. അദ്ദേഹം ജെഡിഎസിൽ നിന്നായിരുന്നുവെങ്കിലും അദ്ദേഹത്തിന് മണ്ഡലത്തിലുണ്ടായിരുന്ന ജനപ്രീതിയുടെയും പ്രതിച്ഛായയുടെയും അടിസ്ഥാനത്തിലാണ് മനഗുളിക്ക് കഴിഞ്ഞ തവണ സീറ്റ് നേടാൻ കഴിഞ്ഞത്, അല്ലാതെ പാർട്ടിനേതാവെന്ന നിലയിൽ മാത്രമല്ല  എന്ന വസ്തുതയാണ്…

Read More

ഉപതിരഞ്ഞെടുപ്പ്: പണമില്ല, മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ഹംഗൽ, സിന്ദ്ഗി മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന അധികാരികൾ മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹംഗൽ, സിന്ദ്ഗി ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഭരണകക്ഷിയായ ബിജെപി ആളുകൾക്ക് പണം  നൽകിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ച് ഒരു ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ. ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹംഗൽ, സിന്ദ്ഗി നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ്കമ്മീഷൻ 99 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 303 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും സജീവമാക്കിയതായി ചീഫ്ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 22,785.52 രൂപ വിലമതിക്കുന്ന 53.130 ലിറ്റർ…

Read More
Click Here to Follow Us