ബെംഗളൂരു: ബുധനാഴ്ച റായ്ച്ചൂരിലെ ജില്ലാ കോടതി വളപ്പിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് മഹാത്മാഗാന്ധിയുടെ അരികിൽ സ്ഥാപിച്ചിരുന്ന ബി.ആർ അംബേദ്കറിന്റെ ഛായാചിത്രം നീക്കം ചെയ്തത് പരിപാടിയിൽ പങ്കെടുത്ത ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധത്തിന് കാരണമായി. വേദിയിലെ അംബേദ്കര്‍ ചിത്രം മാറ്റാതെ ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറാവില്ലെന്ന നിലപാട് ജില്ലാ ജഡ്ജി സ്വീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഫോട്ടോ നീക്കം ചെയ്യാൻ കീഴുദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും പിന്നീടാണ് ത്രിവർണ്ണ പതാക ഉയർത്തിയത്. അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യുന്നതിന്റെ…
Read More