ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് പ്രതിദിനം 50,000 ന് അടുത്ത് കോവിഡ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ബിബിഎംപി, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻജിഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകി. നഗരത്തിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നതിനാൽ താൽക്കാലിക മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പൗരസംഘങ്ങളെ അനുവദിക്കണമെന്ന്, 2020 ജൂലൈയിൽ ആദ്യ തരംഗത്തിൽ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ബി ബി എം പി അഭ്യർത്ഥിച്ചു. രോഗലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ ഉള്ളതുമായ രോഗികളെ ചികിത്സിക്കുന്നതിനായി അപ്പാർട്മെൻറ് അസോസിയേഷനുകളും ആർഡബ്ല്യുഎകളും മറ്റ് സംഘടനകളും തങ്ങളുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ അനുമതി…
Read More