ബെംഗളൂരു: ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി വ്യാഴാഴ്ച ഒക്ടോബർ 14ലേക്ക് മാറ്റി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് ചൈനീസ് കമ്പനിയുടെ 5,500 കോടിയിലധികം വരുന്ന ബാങ്ക് ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് സ്ഥിരീകരിച്ച ഉത്തരവിനെതിരെയാണ് ഷവോമി ഹർജി നൽകിയത്. 2022 ഏപ്രിൽ 29-ലെ പിടിച്ചെടുക്കൽ ഉത്തരവ് സ്ഥിരീകരിക്കുന്ന നിയമത്തിലെ സെക്ഷൻ 37 എ പ്രകാരം നിയമിച്ച കോമ്പീറ്റന്റ് അതോറിറ്റി പാസാക്കിയ സെപ്റ്റംബർ 30-ലെ ഉത്തരവിനെയാണ് കമ്പനി വെല്ലുവിളിച്ചത്. ഫെമയുടെ സെക്ഷൻ 37…
Read MoreTag: asset
അനധികൃത സ്വത്ത് സമ്പാദനം; ഇഡി കണ്ടുകെട്ടിയത് വാട്ടർ അതോറിറ്റി മുൻ ഉദ്യോഗസ്ഥന്റെ ഏഴരകോടിയുടെ വസ്തുവകകൾ
ബെംഗളുരു; അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ ബിഡബ്ല്യുഎസ്എസ് ബി ( വാട്ടർ അതോറിറ്റി ) മുൻ ചീഫ് എൻജിനീയർ എസ്എം ബസവരാജുവിന്റെ ഏഴരകോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബെംഗളുരുവിലും മൈസൂരിലുമായി കിടന്നിരുന്ന ഈ സ്വത്തുവകകൾ കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കണ്ടുകെട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. രണ്ട് റസിഡൻഷ്യൽ സൈറ്റുകൾ, സ്വർണ്ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ, ആറ് ഫ്ളാറ്റുകൾ , വാണിജ്യ സമുച്ചയം എന്നിവയൊക്കെ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. 2018 ൽ ലോകായുക്ത സമർപ്പിച്ച കുറ്റപത്രത്തിന്റെ പേരിലാണ് ഇഡി കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നുണ്ടെന്ന്…
Read More