നിയമലംഘകരെ കണ്ടെത്തുന്നതിന് ANPR ക്യാമറ സംവിധാനം സ്വീകരിച്ച് കൂടുതൽ സംസ്ഥാനങ്ങൾ 

ചെന്നൈ: നിയമലംഘകരെ കണ്ടെത്തുന്നതിന് വെല്ലൂരിലെ ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചു. പൊലീസ് സൂപ്രണ്ട് (എസ്പി) എസ് രാജേഷ് കണ്ണന്റെ നിർദേശപ്രകാരമാണ് നടപടി. ക്രിസ്റ്റ്യൻപേട്ട്, മുത്തരശിക്കുപ്പം, പാതിരപ്പള്ളി, സൈനഗുണ്ട, പരത്തരാമി എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ രണ്ട് എഎൻപിആർ ക്യാമറകൾ വീതമുണ്ടാകുമെന്നും എസ്പി അറിയിച്ചു. ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ ക്യാപ്‌ചർ ചെയ്യുകയും സിസ്റ്റത്തിലേക്ക് ഡാറ്റ നൽകുകയും വിശകലനം ചെയ്യുകയും ചെയ്യും. മണൽ കടത്താനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താനും ക്രിമിനലുകൾ ഉപയോഗിക്കുന്ന മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്താനും…

Read More
Click Here to Follow Us