രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ ഇതൊന്നും അനിമലിനെ ബാധിച്ചിട്ടില്ല. ഏകദേശം 800 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അനിമൽ ഒ.ടി.ടി സ്ട്രീമിങ്ങിനെത്തുകയാണ്. 2024 ജനുവരി 26 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാറ്റത്തോടെയാണ് അനിമൽ ഒ.ടി.ടിയിലെത്തുന്നതെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക അറിയിച്ചിട്ടുണ്ട്. തിയറ്ററിൽ 3 മണിക്കൂർ…
Read MoreTag: animal
ബെംഗളൂരുവിലുടനീളം മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്ക് നിർത്താതെ കോളുകൾ
കനത്ത മഴയെത്തുടർന്ന്, നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് ഉപേക്ഷിക്കപ്പെട്ടതും അലയുന്നതുമായ മൃഗങ്ങളെക്കുറിച്ചുള്ള കോളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. മൃഗസംരക്ഷണ ഹെൽപ്പ്‌ലൈനിൽ വരുന്ന കോളുകൾ ഞങ്ങളുടെ മാനേജർമാർ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുവരുന്നുവെന്നും കോളുകളിൽ കുറഞ്ഞത് 10-15% വർദ്ധനവുണ്ടായിട്ടുണ്ടെന്നും കെയർ (ചാർലീസ് അനിമൽ റെസ്‌ക്യൂ സെന്റർ) സ്ഥാപകയായ സുധാ നാരായണൻ പറഞ്ഞു. ഞങ്ങൾ ബുദ്ധിമുട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ പോലും തിരഞ്ഞെടുക്കുകയും ഞങ്ങൾക്ക് കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ട് എന്നും അവർ വ്യക്തമാക്കി. മഴ ഏറ്റവും കൂടുതൽ നാശം വിതച്ച ഹെന്നൂർ, ബെല്ലന്തൂർ, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കോളുകൾ വരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.…
Read More