ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം ചേര്‍ത്ത് ആലിയ ഭട്ട് കപൂര്‍ എന്നാണ് പേരുമാറ്റം. തന്റെ സ്ക്രീന്‍ നെയിം മാറ്റുന്നില്ലെന്നും പകരം പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു. ആദ്യ കുട്ടിയ്ക്കായി തയാറെടുക്കുന്ന സമയമായതിനാല്‍ സന്തോഷത്തോടെയാണ് താന്‍ പേരുമാറ്റുന്നതെന്ന് ആലിയ ഭട്ട് പറഞ്ഞു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു.…
Read More