തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ നവംബർ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത.അഞ്ച് ജില്ലകളിൽ തിങ്കളാഴ്‌ച വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നവംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യതയുണ്ട്. ന്യൂനമർദ്ദ നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ…
Read MoreTag: Alert issued to fishermen in Kerala
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; കടലിൽ പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം.
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകി. 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. തെക്ക് ന്യൂനമർദം രൂപപ്പെടുകയും പടിഞ്ഞാറൻ ദിശയിൽ ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങി ശക്തിപ്പെടുകയും ചെയ്യാനിടയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം അമ്പതു കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
Read More