ബെംഗളൂരു: റോഡ് നിര്‍മാണത്തിനായി പ്രമുഖ സൂഫി വര്യനായിരുന്ന ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് ഷാഹ് ഖാദിരിയുടെ മഖ്ബറ നീക്കംചെയ്തു. ഹുബ്ലിയില്‍ സ്ഥിതിചെയ്തിരുന്ന ദര്‍ഗ പൊളിക്കുകയും അവിടെ മടക്കം ചെയ്ത ഷാഹ് ഖാദിരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തെ മറ്റൊരിടത്തേക്ക് നീക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രഥിപക്ഷകക്ഷികളുടെയും മുസ്ലിം സംഘടനകളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ദര്‍ഗ നീക്കം ചെയ്തത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവില്‍ കഴിഞ്ഞദിവസം കനത്ത സുരക്ഷാസന്നാഹത്തോടെയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, സൂഫിയുടെ മൃതദേഹത്തിന് കാര്യമായ കേടുപാടു പറ്റിയിരുന്നില്ലെന്നും തലയില്‍ നിന്ന് മുടിപോലും…
Read More