3 വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു

തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച്‌ മുത്തച്ഛന്റെ ക്രൂരത. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്‌എടി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്. മാതാപിതാക്കൾ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കയ്യിൽ നോക്കാൻ ഏല്പിച്ച്‌ പോയതായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മണ്ണന്തല പോലിസ് കേസെടുത്ത് അന്വേഷണം…

Read More

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരൻ ഗുരുതരാവസ്ഥയിൽ 

കോഴിക്കോട്: ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പൊതുകുളത്തില്‍ കുളിച്ച്‌ ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി, ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പന്ത്രണ്ടുകാരന് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെട നടത്തി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ…

Read More

പ്രതിഷേധത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക് 

ന്യൂഡല്‍ഹി: നീറ്റ്-യുജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് പരിക്ക്. ഡല്‍ഹി ജന്തര്‍മന്ദറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാര്‍ജിലാണ് രാഹുലിന് പരിക്കേറ്റത്. പാര്‍ലമെന്റ് മാര്‍ച്ച്‌ എന്ന നിലയ്ക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാരിക്കേഡുകള്‍ അടക്കം മറികടന്ന് നേതാക്കളും പ്രവര്‍ത്തകരും മുന്നോട്ടുനീങ്ങി. ഇതിന് പിന്നാലെയാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്.

Read More

കേരളത്തിൽ കെഎസ്ആർടിസിയ്ക്ക് 23 ഡ്രൈവിങ് സ്കൂളുകൾ; എവിടെയൊക്കെയെന്നറിയാം

തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്താകെ 23 സ്ഥലത്താണ് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്‌കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. റോഡ്‌ സുരക്ഷയ്ക്ക് മുന്തിയ…

Read More

കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ബെംഗളൂരു ബിദടിക്ക് സമീപമാണ് സംഭവം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബൈപാസിലേക്ക് തിരിയുമ്പോൾ റോഡരികിലെ സൈൻ ബോർഡിൽ ബസ് ഇടിക്കുകയായിരുന്നു. ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്ന നിലയിലാണ്. രാവിലെ 3:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10:15ന് പുറപ്പെട്ട എസി സ്ലീപ്പർ ബസാണിത്. പുലർച്ചെ യാത്രക്കാർ…

Read More

യുവാവിനെയും മകളെയും കാണാൻ ഇല്ലെന്ന് പരാതി 

മലപ്പുറം: യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് സഫീർ, മകള്‍ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടില്‍ നിന്ന് മകളുമായി പോയതാണ് സഫീർ. കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. സഫീർ ചെന്നൈയില്‍ ബിസിനസ് നടത്തുകയാണ്. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോകുന്നത്. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ഓഫാണ്. ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More

ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണു(21)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികള്‍ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോള്‍ വിഷ്ണുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്ന് ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും…

Read More

കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന് ; ഇനി കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് പഠിക്കാം

തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ​ഡ്രൈവിങ് സ്കൂളിന്റെയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം ആനയറയിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളുകൾ എന്ന പുതിയ സംരംഭത്തിന്…

Read More

കേരളത്തിൽ മഴ കനക്കുന്നു; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം, മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരു മരണം

കേരളത്തിൽ കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. എറണാകുളത്തെ മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read More
Click Here to Follow Us