ഇസ്രായേൽ വേണ്ട, കേസെടുക്കണം,; ബസിന്റെ പേരിൽ വിവാദം 

ബെംഗളൂരു: ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേര് ജെറുസലേം എന്ന് മാറ്റി ബസ്സ് ഉടമ. സാമൂഹ മാധ്യമങ്ങളില്‍ ഉണ്ടായ വിമർശനങ്ങള്‍ക്ക് പിന്നാലെയാണ് ബസ് ഉടമയുടെ നടപടി.

ലെസ്റ്റർ കട്ടീല്‍ എന്നയാളാണ് തന്‍റെ ബസിന്‍റെ പേര് മാറ്റിയത്. കഴിഞ്ഞ 12 വർഷമായി ഇസ്രായേലില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

നേരത്തെ, ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് സാമൂഹ മാധ്യമങ്ങളില്‍ നിന്നും ആവശ്യം ഉയർന്ന് വന്നിരുന്നു.

ഇതോടെ വിവാദം ഒഴിവാക്കാനായി പോലീസ് നിർദ്ദേശത്തെ തുടർന്നാണ് ബസ് ഉടമ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

മൂഡ്ബിദ്രി – കിന്നിഗോളി – കടീല്‍ – മുല്‍ക്കി റൂട്ടില്‍ സർവീസ് നടത്തുന്ന ബസ്സിനായിരുന്നു പേര് മാറ്റിയത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ബസിന്‍റെ പേരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലെസ്റ്റർ കട്ടീലിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു. ഇതോടെയാണ് ബസിന്‍റെ പേര് ജെറുസലേം എന്നാക്കി മാറ്റിയത്.

പേര് മാറ്റാൻ പോലീസ് സമ്മർദമുണ്ടായിട്ടില്ലെന്നും, ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേരില്‍ ആളുകള്‍ക്ക് പ്രശ്‌നങ്ങളുള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ലെസ്റ്റർ കട്ടീല്‍ പറഞ്ഞു.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

ഇസ്രായേലാണ് തനിക്ക് നല്ലൊരു ജീവിതം നല്‍കിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്.

ഞാൻ ഇസ്രായേലിലെ ജീവിത രീതി ഇഷ്ടപ്പെടുന്നു അതിനാലാണ് ഇസ്രായേല്‍ ട്രാവല്‍സ് എന്ന് പേരിട്ടത്.

സോഷ്യല്‍ മീഡിയയിലെ കമൻ്റുകളില്‍ തനിക്ക് സങ്കടം തോന്നിയെന്നും ലെസ്റ്റർ കട്ടീല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts