ആലപ്പുഴ: നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാര്‍ക്കുമില്ലെന്നും സുധാകരന്‍ പുന്നപ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പറഞ്ഞു. ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന്‍ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് രണ്ടായി ചുരുങ്ങി. സജി…
Read MoreCategory: KERALA
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞിരുന്ന 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയതായും, നാലര ലക്ഷം കുടുംബങ്ങൾക്ക്…
Read Moreനിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയേതായാലും സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കിടയിലും സംഘടനാപ്രവര്‍ത്തനങ്ങളിലുമുണ്ടാകും. ഇടതുരാഷ്ട്രീയത്തിന്റെ തുടര്‍ച്ചമാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോറ്റാല്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞത്. അത്തരമൊരു തീരുമാനം അങ്ങേയ്ക്ക് എടുക്കാനാകുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല. ജനക്ഷേമവും വികസനവും ഒരുമിച്ചാണ് സഞ്ചരിച്ചത്. ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ജനക്ഷേമത്തിനും വികസനത്തിനും തടസമുണ്ടാകരുതെന്ന് 2021ല്‍ ജനം തീരുമാനിച്ചു. ആ തീരുമാനം ശരിയായോ എന്ന് പരിശോധിക്കാനാണ് ഈ തിരഞ്ഞെടുപ്പ്. 2021നേക്കാള്‍ കരുത്തോടെ എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കും. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്…
Read Moreജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി
പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂര്‍ച്ചാലിലാണ് യോഗം സംഘടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരം കടുപ്പമാണെന്നാണ് ചില സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണം മോഷ്ടിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കി വിശ്വാസം സംരക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Read Moreസഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
കോഴിക്കോട്: സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സാധുവായ വിശദീകരണമൊന്നും നല്‍കാതെ സഭയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ബിഷപ്പ് പാംപ്ലാനി ആരോപിച്ചു. വിദേശ സംഭാവനകളുടെ പ്രാഥമിക ഗുണഭോക്താവ് പള്ളിയാണെന്ന ആരോപണം തെറ്റാണെന്നും, FCRA നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ബിഷപ്പ് ജോസഫ് പാംപ്ലാനി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
Read Moreവീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
വെള്ളറട ( തിരുവനന്തപുരം) ∙ വീട്ടിലെ പ്രസവത്തിൽ ജനിച്ച നവജാത ശിശു മരിച്ചു; കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പൂഴനാട് പ്ലാവിള വീട്ടിൽ ഷംന(21)യുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ ഭാര്യ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് പറയുന്നു. ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ ചെരുപ്പെടുക്കാൻ മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണി കണ്ടത്. ഇത് പരിശോധിച്ചപ്പോൾ തുണിക്കുള്ളിൽ ചോരക്കുഞ്ഞായിരുന്നുവെന്ന് അൽത്താഫ് പറയുന്നു. തുടർന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു.…
Read Moreഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായി നാല് ദിവസത്തിന് ശേഷം കോഴിക്കോട് നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ വനമേഖലയിൽ നിന്ന് സുരക്ഷിതയായി പുറത്തെത്തിച്ചു. താൻ ആരോഗ്യവതിയാണെന്നും കൈവശം ഒരു കുപ്പി വെള്ളം മാത്രമാണുണ്ടായിരുന്നതെന്നും ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡ്രോൺ തെരച്ചിൽ പ്രതീക്ഷിച്ചിരുന്നതിനാൽ ഡ്രോണിന് ദൃശ്യമാകുന്ന തുറസ്സായ സ്ഥലത്താണ് താൻ നിലയുറപ്പിച്ചതെന്നും ശരണ്യ പറഞ്ഞു. ഏപ്രിൽ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ശരണ്യയെ ആദ്യം കണ്ടെത്തിയത്. ശരണ്യയെ പ്രാഥമിക ചികിത്സയ്ക്കായി കാക്കബെ ഗ്രാമത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൊബൈൽ ഫോൺ ഓഫ് ആയതോടെ പുറംലോകവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു. “ഞാൻ…
Read Moreഅമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്‍ഡിഎ ക്യാമ്പില്‍ ആവേശമാകാന്‍ ഇന്ന് കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പ്രചാരണം നടത്തും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. തൃശ്ശൂരും പാലക്കാടുമാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അഴിമതിയും വര്‍ഗീയതയും പരത്തുന്നു എന്ന് നരേന്ദ്ര മോദി കടന്നാക്രമിച്ചു. അയ്യപ്പന്റെ സ്വര്‍ണം…
Read Moreകൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയിൽ
കൊല്ലം: കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കടയ്ക്കല്‍ സ്വദേശികളായ ജയേഷ്, ലിജോ അജീഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലപാതകം എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കടയ്ക്കലില്‍ ഇന്ന് വൈകിട്ടായിരുന്നു അരുംകൊല നടന്നത്. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുലുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍…
Read Moreദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പരാതി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പൊലീസില്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാനുളള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തൻ്റെയും വി ഡി സതീശന്റെയും പേരിലുള്ള…
Read More