ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

മലപ്പുറം: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍.

മുമ്പ് സിഎച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇനിയും പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. എന്നാല്‍ അത് ആവശ്യപ്പെട്ട് ചെയ്ത് ചര്‍ച്ചയ്‌ക്കോ വിവാദത്തിനോ ലീഗ് ഇല്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍ വ്യക്തമാക്കി.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

മുസ്ലിം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ടു വാങ്ങിയിട്ടില്ല. മതം പറഞ്ഞ് വോട്ടു നേടുക ലീഗിന്റെ സമീപനമല്ല. മാത്രമല്ല അത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. ഇതിനു വിരുദ്ധമായിട്ട് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്നു പറയുമ്പോള്‍, അവഗണിക്കപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അവരെല്ലാം വിശ്വസിക്കാന്‍ കഴിയുന്നത് യുഡിഎഫാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts