കണ്ണൂര്‍: ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈാവരിക്കാന്‍ സാധിച്ചു. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാവരുത്. ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നത് വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read MoreCategory: KERALA
എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ് റിയാസ്
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക. കേരളത്തിലെ ഭരണത്തെക്കുറിച്ചാണ് ജനം ചിന്തിക്കുകയെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു
Read Moreഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreതിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read Moreനിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: മുന്നണികൾക്ക് ഇഞ്ചോടിഞ്ച് നെഞ്ചിടിപ്പേറ്റി കേരളം ഇന്ന് ബൂത്തിൽ. 23 ദിവസം നീണ്ട പരസ്യപ്രചാരണത്തിനും ഒരുദിവസത്തെ നിശബ്ദപ്രചാരണത്തിനും ഒടുവിൽ കേരളത്തെ ആര് നയിക്കണമെന്ന വിധി എഴുതാൻ 2.71 കോടി വോട്ടർമാർ ഇന്ന് ബൂത്തുകളിലെത്തി ചൂണ്ടുവിരലിൽ മഷിപുരട്ടും. 140 മണ്ഡലങ്ങളിലെ 883 സ്ഥാനാർഥികളുടെ വിധിയാണ് ഇന്ന് കുറിക്കുക. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനായി 24 ആക്‌സിലറി ബൂത്തുകൾ ഉൾപ്പടെ 30495 ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി.…
Read Moreഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെന്നീര്‍ക്കര ഊന്നുകല്‍ ജങ്ഷന് സമീപത്തെ കെഎസ്ഇബി 11 കെവി ലൈന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ലിങ്ക് പോസ്റ്റില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബ്ലേഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി ഇയാള്‍ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറുകയായിരുന്നു.
Read Moreലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ദാരുണാന്ത്യം
ആലുവ : ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ട് 23കാരി മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ നന്ദന ഹരിപ്രസാദാണ് (23) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ് ടോപ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് അപകടമുണ്ടായത്. തിങ്കൾ രാവിലെ 10.30ന് ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബൈക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പിന്നിൽനിന്നു…
Read Moreഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്. ഇന്നത്തെ പത്രം നോക്കിയാൽ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാർജുൻ ഖർഗെയും ആണ്. ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read Moreനാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. 48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. 140 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും അഭിമാനപോരാട്ടമാണ് നടക്കുന്നത്. ഒന്‍പതാം തിയതി കേരളം വിധിയെഴുതും.…
Read Moreതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ. ആർഭാടങ്ങൾ ഒഴിവാക്കി ആ തുക ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകാൻ വിനിയോഗിക്കാനാണ് ചാണ്ടി ഉമ്മന്റെ തീരുമാനം. നേരത്തെ മണ്ഡലത്തിൽ ഫ്ലക്സുകളും ബാനറുകളും ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. പ്രവർത്തകർക്ക് വിഷമമാകുമെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുത്തു. വീടില്ലാത്തവരുടെ വേദന എനിക്ക് മനസ്സിലാകും. ആഘോഷങ്ങൾക്കായി ചെലവാക്കുന്ന തുകയിൽ നിന്ന് ഒരു രൂപയെങ്കിലും അവർക്കായി മാറ്റിവെക്കാൻ സാധിച്ചാൽ അത് വലിയ കാര്യമാണ്, ചാണ്ടി ഉമ്മൻ പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് മണ്ഡലത്തിൽ 48 വീടുകൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം…
Read More