ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിൻ്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Read More

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതില്‍ തീരുമാനം എടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അധികാരം ഉണ്ടെന്നുമായിരുന്നു സംസ്ഥാന…

Read More

വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ മന്ത്രിസഭ തള്ളി. ശ്രുതിയുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്ക് വീടു നല്‍കാമെന്നു ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടും നല്‍കേണ്ടെന്നാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം 10നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോണ്‍ഗ്രസ് ശ്രുതിക്കു വീടു നല്‍കാതെ കബളിപ്പിച്ചെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും ശ്രുതിക്ക് ആദ്യം വീടുവച്ചു കൊടുത്ത ശേഷം കോണ്‍ഗ്രസ് അഞ്ചിന ഗാരന്റിയെക്കുറിച്ചു സംസാരിക്കട്ടെയെന്നു മുഖ്യമന്ത്രിയും കഴിഞ്ഞദിവസം…

Read More

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു.

Read More

വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്

കണ്ണൂര്‍: വയനാട് ഫണ്ട് വിവാദം ഗുണം ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല കൊള്ളയും കൂടുതല്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ വീട് നിര്‍മാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വയനാട്ടിലെ കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ ഗൃഹ പ്രവേശനത്തിന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘വയനാട്ടിലെ ഗൃഹപ്രവേശനത്തിന് വിളിക്കാം. തിരക്കുണ്ടാക്കണ്ട. എത്രയും വേഗം വീട് പണി പൂര്‍ത്തിയാക്കും. നിങ്ങളുടെ ആരുടെയും ശമ്പളത്തില്‍ നിന്ന് പണം തരണ്ട. ഫണ്ട് കളക്ഷനെ ഓര്‍ത്ത് കരയണ്ട. സര്‍ക്കാരിന്റെ പൊതു…

Read More

ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

missing

മൈസൂരു: ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനിയെ ഇതുവരെ കണ്ടെത്താനായില്ല. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (15)യ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം പിന്നിട്ടു. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

Read More

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

മലപ്പുറം: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മുമ്പ് സിഎച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇനിയും പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. എന്നാല്‍ അത് ആവശ്യപ്പെട്ട് ചെയ്ത് ചര്‍ച്ചയ്‌ക്കോ വിവാദത്തിനോ ലീഗ് ഇല്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ടു വാങ്ങിയിട്ടില്ല. മതം പറഞ്ഞ് വോട്ടു നേടുക ലീഗിന്റെ സമീപനമല്ല. മാത്രമല്ല അത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. ഇതിനു വിരുദ്ധമായിട്ട് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം…

Read More

എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം’; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് പിന്തുണയുമായി സിനിമാ സംവിധായകനും എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. വോട്ട് ചോദിച്ചു പോയപ്പോൾ ഒരു പാവപ്പെട്ട കുടുംബത്തിന്റെ ദുരിതം കണ്ട് സഹായിച്ചിട്ടുണ്ടെങ്കിൽ അത് അപരാധമായി കാണാനാവില്ലെന്ന് അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വികാരഭരിതനായി അഖിൽ മാരാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണീരോടെ പ്രയാസങ്ങൾ പറയുന്ന കുടുംബങ്ങളെ കാണുമ്പോൾ അവരെ സഹായിക്കണമെന്നാണ് തന്റെയും മനോഭാവമെന്ന് അഖിൽ പറഞ്ഞു. “വിശക്കുന്നവന് ഭക്ഷണം നൽകാനാണ് ദൈവം എന്നെ പഠിപ്പിച്ചത്. പ്രയാസങ്ങൾ പറയുമ്പോൾ…

Read More

വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

കൊച്ചി: പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തില്‍ പുറത്ത് വന്ന ദൃശ്യങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം ഉള്ള സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം ഉള്ള ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിമി സജീവ് ശോഭാ സുരേന്ദ്രനും കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം നില്‍ക്കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ചിത്രമായിരുന്നു പുറത്തുവന്നത്. ഇന്ന് കണ്ണാടിയില്‍ യുവതി ശോഭ സുരേന്ദ്രന്റെ കാറില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ്…

Read More

പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്.

Read More