തിരുവനന്തപുരം: കാഞ്ഞിരപള്ളി ബിഷപ്പിനും ക്രൈസ്തവ സഭയ്ക്കുമെതിരായ പിസി ജോർജിൻ്റെയും മകൻ ഷോൺ ജോർജിൻ്റെയും അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും കേരള സര്‍ക്കാരിന്‍റെ ഡൽഹി പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെവി തോമസ്. ബിജെപിയുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കെ വി തോമസ് പറഞ്ഞു. ഷോണിന്റെ പ്രസ്താവന സഭകൾക്ക് നേരെയുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സഹായിച്ചാലേ ഗുണമുണ്ടാകൂ എന്ന പ്രസ്താവന വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ആർഎസ്എസിനെ ഒരു കാലത്തും സഭകൾ വിശ്വസിക്കില്ലെന്നും കെ വി…
Read MoreCategory: KERALA
തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂട് തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൊയ്തീന്‍ എന്ന പാപ്പാനാണ് മരിച്ചത്. മൊയ്തീനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ വയറ്റില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ച മൊയ്തീന്‍. ഭക്ഷണം കൊടുക്കുന്നതിനിടെ പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു. ശ്യാം എന്ന ഉണ്ണിക്കുട്ടനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനാണ് മൊയ്തീൻ. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്. ആനയുടെ തേറ്റ പല്ല് മൊയ്തീന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു.
Read Moreവിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
കോട്ടയം: വിതുര സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) 37 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.’ വിതുര പീഡനക്കേസായി രജിസ്റ്റര്‍ചെയ്ത 24 കേസിലെ ഒന്നാമതായി രജിസ്റ്റര്‍ചെയ്ത കേസിലാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെള്ളിയാഴ്ച വിധി പറഞ്ഞത്. നേരത്തേ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി സുരേഷ് ജയിലില്‍ കഴിയുകയാണ്.
Read Moreശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
പാലക്കാട്: കർണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. ഉച്ചയ്‌ക്ക് 1.45ഓടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അപകടം നടന്ന് അഞ്ച് ദിവസത്തിനുശേഷം ഇന്ന് രാവിലെയാണ് 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലില്‍ 12 മണിയോടെയാണ് ശ്രീനന്ദയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്. തെരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം 1500 അടി താഴ്‌ചയില്‍, ബാബ ബുധാന്‍ഗിരിക്ക്…
Read Moreശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
പാലക്കാട്: കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. വീഴ്ച്ച മൂലമുണ്ടായ പരിക്കുകളാണെന്നും അസ്വാഭാവികതയൊന്നും ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനന്ദയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോട ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. പത്തുമണി വരെ പൊതുദർശനം ഉണ്ടാകും. പത്തരയോടെ സംസ്കാര…
Read Moreഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ,…
Read Moreപീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
ലൈംഗികാതിക്രമ കേസിൽ നിയമനടപടി നേരിടുന്ന സംവിധായകൻ രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ജോയ് മാത്യു രംഗത്ത്. രഞ്ജിത്ത് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പോലും സുഹൃത്ത് എന്ന നിലയിൽ താൻ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മലാപ്പറമ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജിത്ത് എന്റെ അടുത്ത കൂട്ടുകാരനാണ്. കേസിൽ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയത്തിന് ഉപരി സൗഹൃദത്തിന് വിലകൽപ്പിക്കുന്നു. കൂടെയുള്ളവരെ ചതിക്കാൻ മടി കാട്ടാത്തവരാണ് സിപിഎം. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മുഖം രക്ഷിക്കാനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെ’ന്നും അദ്ദേഹം പറഞ്ഞു.
Read Moreയുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ് ചെന്നിത്തല
യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡന്റിന്റെയും സാന്നിധ്യം കരുത്തായി എന്ന്…
Read Moreസാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍
കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍ സോഹന്‍ സീനുലാല്‍. സാബു എം ജേക്കബ് ജീവിക്കുന്നത് ബി സി നാലാം നൂറ്റാണ്ടിലെ ബിഹാറിലായിരുന്നുവെന്ന് സോഹന്‍ പരിഹസിച്ചു. ആ കാലത്തായിരുന്നെങ്കില്‍ ഒരു പക്ഷേ സാബുവിന്റെ തന്ത്രങ്ങള്‍ ഏല്‍ക്കുമായിരുന്നുവെന്ന് സോഹന്‍ പറഞ്ഞു. എന്നാല്‍ ഇത് 21ാം നൂറ്റാണ്ടിലെ കേരളമാണെന്നും വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് സാബു ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിൻ്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Read More