എട്ടാം ക്ലാസ് വിദ്യാർഥിയുടെ മർദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിൽ കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന വിദ്യാർഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ വിദ്യാർഥി തയ്യാറായില്ല. തുടർന്ന്, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്ന് അധ്യാപിക പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി ഇവരുടെ…
Read MoreCategory: KERALA
അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി അഞ്ച് സീറ്റുകൾക്കുമപ്പുറം വിജയം നേടാമെന്ന പ്രതീക്ഷയിൽ ബിജെപി. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റ് മുന്നണികളെ വെല്ലുവിളിക്കാൻ കഴിഞ്ഞതും വോട്ടുവിഹിതത്തിൽ ശ്രദ്ധേയമായ വർധനവുണ്ടാകുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. പോളിംഗ് ശതമാനം കൂടി പരിഗണിച്ചപ്പോൾ നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി കൂടുതൽ പ്രതീക്ഷ വെക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂർ എന്നിവിടങ്ങളിലും മികച്ച സാധ്യതയുണ്ടെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.
Read Moreബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
കൊച്ചി: ‘ബൈ ബൈ പിണറായി’ എന്ന ഫ്ലക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി. കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ആണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടത്. ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി.
Read Moreമുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്
അടൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. അടൂര്‍ സ്വദേശിയായ ബിനു എസ് നായര്‍ക്ക് എതിരെ പത്തനംതിട്ട സൈബര്‍ ക്രം പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിന്റെ പരാതിയിലാണ് നടപടി. പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ലൈംഗിക ചുവയുള്ളതും അസഭ്യം നിറഞ്ഞതുമായ എഫ്ബി പോസ്റ്റ് പങ്കുവച്ചുവെന്നാണ് എഫ്‌ഐആര്‍.
Read Moreകുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം. 2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ…
Read Moreവികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു
കോഴിക്കോട്: വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു. മലാപ്പറമ്പിലെ നവീകരിച്ച യു പി സ്‌കൂളിന്റെ തിളക്കമാർന്ന മതിലും ബോർഡും കണ്ടപ്പോൾ തോമസ് സാറിന് എനിക്കുള്ള മറുപടിയായി കഴിഞ്ഞ പത്തുവർഷത്തെ വികസനത്തെക്കുറിച്ചു പറഞ്ഞു തള്ളുവാൻ തത്രപ്പാടായിയെന്ന് ജോയ് മാത്യു ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു. കഴിഞ്ഞ പത്തുവർഷം വികസനം ഉണ്ടായിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത് . വികസനോന്മുഖമായ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് കോഴിക്കോട് എം എൽ എ ആയിരുന്ന എ പ്രദീപ്കുമാറിന്റെ ശുഷ്കാന്തിയിൽ നടന്ന സ്‌കൂൾ നവീകരണ…
Read Moreമലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവല്‍ ജോസ് ജെബിന്‍. ഇന്ന് ഉച്ചയോടുകൂടിയാണ് ബന്ധുക്കൾ വിവരം അരിഞ്ഞത്. കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടു. വിദ്യാർഥി എങ്ങിനെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദ്യാർഥിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Read Moreകേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മിടുക്കനായ വിദ്യാര്‍ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ക്യാംപസുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാര്‍ഗ…
Read Moreമോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണമോഹനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമണ്‍ സിഐയെ എസ്ഐ കൃഷ്ണമോഹനും സംഘവും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്.
Read Moreപോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!
ആലപ്പുഴ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണം വിതരണ വിവാദത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിന്ദു വിനയകുമാർ പോലീസിൽ പരാതി നൽകി. പാലക്കാട് വോട്ട് പിടിക്കാൻ പണം വിതരണം ചെയ്ത സംഭവത്തിന് പിന്നിൽ ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ് പണം വിതരണം ചെയ്ത സ്ത്രീ എത്തിയതെന്നും ഇതിന് പിന്നിൽ…
Read More