കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read MoreCategory: KERALA
ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച് താലി ചാർത്തി വരൻ
ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച് താലി ചാർത്തി വരൻ.കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം. ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് സ്വദേശി ദിയ ജി. പ്രഹ്ലാദും കായംകുളം ഗോവിന്ദമുട്ടം സ്വദേശി ജിതിൻ ജയനുമാണ് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുൻപേ നിശ്ചയിച്ചതായിരുന്നു. ഇതിനിടെ ദിവസങ്ങള്‍ക്ക് മുൻപ് വയറുവേദനയെ തുടർന്ന് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ…
Read Moreമെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം’: കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീമിനും ലയണൽ മെസിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അർജന്റീന ടീം കേരളത്തെ വഞ്ചിച്ചുവെന്നും പണം കൈപ്പറ്റിയ ശേഷം മത്സരം കളിക്കാൻ വരാതെ സംസ്ഥാനത്തെ കബളിപ്പിച്ചുവെന്നും മന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മെസിയും സംഘവും കേരളത്തിൽ കളിക്കണമെന്ന ആഗ്രഹത്തോടെ ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ടീമിന് നൽകേണ്ട 250 കോടി രൂപ കണ്ടെത്താൻ സ്പോൺസർമാരെ ഏർപ്പാടാക്കിയത് ഏറെ പ്രയാസപ്പെട്ടാണെന്നും, എന്നാൽ പണം കൈപ്പറ്റിയ ശേഷം ടീം ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. “വരാമെന്ന് ഏൽക്കുകയും പിന്നീട് വരാതിരിക്കുകയും…
Read Moreരഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും
കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പീഡനം നടന്നുവെന്ന് യുവനടി പരാതിയിൽ ചൂണ്ടിക്കാട്ടിയ കാരവൻ അന്വേഷണസംഘം കണ്ടെത്തി. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുൻപായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. കണ്ടെത്തിയ കാരവനുള്ളിൽ സിസിടിവി ക്യാമറകൾ ലഭ്യമല്ല. എന്നാൽ, സംഭവസമയത്ത് കാരവന് പുറത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവാകുമെന്നാണ് കരുതപ്പെടുന്നത്. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ പോലീസ് വരുംദിവസങ്ങളിൽ…
Read Moreവിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
ഭോപ്പാല്‍: മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ ഒരു സംഘം അയല്‍വാസികളായ അതിഥികള്‍ വിവാഹവേദിയില്‍ വച്ച് വധുവരന്‍മാരെയും ബന്ധുക്കളെയും ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പട്ടായ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തില്‍ വരന്റെ വീട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിനിടെ പ്രതികള്‍ വീട്ടില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു. പ്രദേശവാസിയായ മഹേഷ് ജാതവിന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ അയല്‍വാസികളായ ഒരു സംഘം മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വീട്ടുകാര്‍ വിസമ്മതിച്ചതോടെയാണ് തര്‍ക്കത്തിന്റെ തുടക്കം. ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അയല്‍വാസികള്‍ മദ്യം ആവശ്യപ്പെട്ട്…
Read Moreവയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
ന്യൂഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച പണത്തിന്റെ കണക്ക് സിപിഎം പുറത്തു വിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കണക്കുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. സിപിഎം കേന്ദ്രക്കമ്മിറ്റി വയനാട് ദുരിതാശ്വാസ നിധി എന്ന പേരിലാണ് പ്രത്യേക ഫണ്ട് സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായും സിപിഎം ജനറല്‍ സെക്രട്ടറി അറിയിച്ചു. പഞ്ചാബ് & സിന്ധ് ബാങ്ക് അക്കൗണ്ട് നമ്പര്‍ 07621000432853 എന്ന അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിച്ചത്. സ്വരൂപിച്ച തുക 2025 മാര്‍ച്ച് 21 ന് 92,00,000…
Read Moreപവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.
Read Moreപാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി
പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ പിന്തുണച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ്. പാലക്കാട് ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാറില്ലെന്നും വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്‍എംആര്‍ റസാഖ് അഭിപ്രായപ്പെട്ടു. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ലെന്നും റസാഖ് വ്യക്തമാക്കി. ‘പാലക്കാട് നഗരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു സ്ഥലത്ത് പര്യടനത്തിന് പോയ സമയത്ത് വേറൊരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ തടയുകയും അദ്ദേഹത്തെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ജനാധിപത്യരാജ്യത്തിലാണ് എല്ലാവരും ജീവിക്കുന്നത്.…
Read Moreമാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ
തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. രാവിലെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് 7.40 ഓടെ മൃതദേഹം കണ്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തു നിന്ന് പ്ലാസ്റ്റിക് കവറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി.
Read Moreമുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. പാരീസിൽ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില 7 ലക്ഷമാണ്. അതെ ഹോട്ടലിൽ തന്നെ താമസിച്ച തനിക്ക് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് തുറന്നുപറഞ്ഞപ്പോൾ അദ്ദേഹം ആ ഹോട്ടലിൽ നിന്ന് മാറുകയായിരുന്നു. വിമർശിച്ചതിന്റെ പേരിൽ തന്നോട് അദ്ദേഹത്തിന് നീരസമുണ്ടായെന്നും…
Read More