നിപാ വൈറസ് ബാധ കോട്ടയത്തും, കണ്ണൂരില്‍ ജാഗ്രത; വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നെത്തി.

കോട്ടയം: നിപാ വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയത്ത് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ആളാണ് മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കും. കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. നിപാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം ചെക്യാത്ത് സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തിലാണ് ജാഗ്രത പുലര്‍ത്തുന്നത്. തലശ്ശേരി ആശുപത്രിയില്‍ അശോകനെ ചികിത്സിച്ച നഴ്‌സിനും പനി ഉള്ളതിനാല്‍ ഇവരെ പ്രത്യേക…

Read More

നിപാ വൈറസ്: നിപാ ലക്ഷണങ്ങളോടെ രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് രണ്ട് പേരെ കൂടി നിപാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാഴിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ ബന്ധുക്കളാണ് ഇവര്‍. 12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്ക് നിപാ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിപാ ബാധയെപ്പേടിച്ച് കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അന്‍പതിലധികം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പലരും രോഗം പടരുമെന്ന ഭീഷണിയെത്തുടര്‍ന്ന് ബന്ധുവീട്ടിലേക്കാണ് മാറിയത്.…

Read More

മഹാമാരിയില്‍ ജനം വലയുമ്പോഴും കാശിനോടു അത്യാര്‍ത്തി കാണിച്ചു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി …വെന്റിലേറ്ററില്‍ കഴിയുന്ന നിപ്പ വൈറസ് ബാധിച്ച രോഗിയുടെ ജീവന്‍ വില പേശി ആശുപത്രി അധികൃതര്‍ …ഇത് ആതുരാലയമോ അറവു ശാലയോ …??

കോഴിക്കോട് : ജീവനെടുക്കുന്ന മഹാരോഗം പടര്‍ന്നു കയറുന്ന സാഹചര്യത്തില്‍ ഒരു ജില്ല മുഴുവന്‍ വിറ കൊള്ളുമ്പോള്‍ പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനുള്ള വ്യഗ്രതയിലാണ് ബേബി മെമ്മോറിയല്‍ ആശുപത്രി ..നിപ്പ വൈറല്‍ പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയില്‍ വേന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ബന്ധുക്കളോട് ഒന്നര ലക്ഷം രൂപ അടച്ചില്ലെങ്കില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും രോഗിയെ നീക്കം ചെയ്യേണ്ടി വരുമെന്നും ഇതൊരു സ്വകാര്യ സ്ഥാപനമാണ്‌ എന്നും ഞങ്ങള്‍ക്ക് വേറെ വഴിയില്ല എന്നും സൂചിപിച്ചത്രേ ……തുടര്‍ന്ന്‍ ബന്ധുക്കള്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ആരോഗ്യ വകുപ്പിനെ…

Read More

നിപ്പാ വൈറസ് : കുറച്ചു ദിവസത്തേയ്ക്ക് കോഴിക്കോട് ഭാഗത്തെയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഉപദേശിച്ചു ഡോക്ടര്‍മാര്‍

ബെംഗലൂരു : നിപ്പാ വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഭാഗത്തേയ്ക്ക് യാത്രകള്‍ ഒഴിവാക്കാന്‍ ബംഗലൂരുവിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു ..സ്ഥിതി നിയന്ത്രണാതീതമാവാത്ത സാഹചര്യത്തിലാണ് ഇത്തരം മുന്‍കരുതല്‍ വേണ്ടി വരുന്നതെന്ന് ആരോഗ്യ വകുപ്പ് സൂചിപ്പിച്ചത് ….മാത്രമല്ല വീണ് കിടക്കുന്ന പഴങ്ങള്‍, വഴികളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഫലങ്ങള്‍ മുതലായവ കഴിക്കുന്നത് കുറച്ചു ദിവസത്തേയ്ക്ക് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട് ..പനി പടരാനുണ്ടായ പ്രധാന കാരണം വവ്വാലുകളില്‍ നിന്നും മറ്റുമാണെന്ന സൂചനയാണ് വൈറോളജി വകുപ്പിന്റെ ആദ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് …..മാത്രമല്ല പേരാമ്പ്രയില്‍ അസുഖം ബാധിച്ചു മരിച്ച വ്യക്തിയുടെ വീടിനു പരിസരത്തെ പരിശോധനയില്‍…

Read More

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്പ് മലേഷ്യയെ ‘ശവ പറമ്പാക്കിയ’ മാരക രോഗം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിലും സാന്നിധ്യം അറിയിച്ചു ….ഇതുവരെയും പ്രതിരോധ വാക്സിന്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല ..കോഴിക്കോട് പടരുന്ന മരണപ്പനി ‘നിപ്പാ’ തന്നെയെന്നു പഠനങ്ങള്‍ …..

1998 കാലം, മലേഷ്യയിലെ കാംപുങ്ങ് സുംഗായ് മേഖലയില്‍ നിന്നും ധാരാളം ആളുകള്‍ രോഗബാധിതരായ ഉറ്റവരെയും കൊണ്ട് ചികിത്സ തേടി ആശുപത്രിയിലേക്ക് പ്രവഹിക്കാന്‍ ആരംഭിച്ചു ..’ജപ്പാന്‍ ജ്വരമെന്നു’ മെഡിക്കല്‍ സംഘങ്ങള്‍ വിധിയെഴുതിയ രോഗം മൂലം നിരവധിയാളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു കൊണ്ടിരുന്നു ..ലബോറട്ടറിയില്‍ വൈറസുകളെ കുറിചുള്ള പഠനങങ്ങള്‍ രാജ്യവ്യാപകമായി നടന്നു കൊണ്ടിരുന്നു …കടുത്ത കൈകള്‍ വേദന ,മൂക്കൊലിപ്പ് , പനി ,ബോധക്ഷയം എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങള്‍ ..കൊതുകുകളില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നായിരുന്നു ആദ്യമുള്ള നിഗമനം ….തുടര്‍ന്ന് മേഖലകള്‍ കേന്ദ്രീകരിച്ചു കൊതുക് നിര്‍മ്മാര്‍ജ്ജനം ആരംഭിച്ചു ….എന്നാല്‍ ചില…

Read More

നിപാ വൈറസ് ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന നഴ്‌സും മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്‍സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സായിരുന്നു കോഴിക്കോട് ചെമ്പനോട് സ്വദേശിനിയായ ലിനിയാണ് മരിച്ചത്. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. അതേസമയം നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം…

Read More

ലോകം വീണ്ടും എബോളയുടെ പിടിയിലേയ്ക്ക്‌

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെയാണ് കോംഗോ ആരോഗ്യമന്ത്രാലയം ഈ വാര്‍ത്ത‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയില്‍ 21 കേസുകളാണ് ഇത്തരത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 17 മരിച്ചു. നിരവധി പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എബോളബാധ തടയാൻ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2014-15 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോൾ…

Read More

കേരളത്തിൽ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ കര്‍ശന നടപടി; ശമ്പളം നൽകില്ലെന്ന് സര്‍ക്കുലര്‍.

തിരുവനന്തപുരം: ഒ.പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് നിയമ വിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. വിട്ടു നില്‍ക്കുന്ന ദിവസങ്ങളെ അനധികൃത അവധിയായി കണക്കാക്കും. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Read More

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉപയോഗം മൂലം ക്യാന്‍സര്‍: 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

ന്യൂ ജേഴ്സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാന്‍സറുണ്ടാക്കിയെന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫന്‍ ലാന്‍സോയുടെ പരാതിയിലാണ് കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 37 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂ ജേഴ്സി കോടതി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ടു. നേരത്തെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറിന്‍റെ ഉപയോഗം  ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു. ആസ്‌ബെറ്റോസുമായി…

Read More

താപനില ശരാശരിയിലും ഉയരാന്‍ സാധ്യത; ഈ വേനൽക്കാലം കരുതലോടെ നേരിടൂ…

ഇന്ത്യയിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ താപനില ശരാശരിയിലും ഉയര്‍ന്നായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് 2017ല്‍ ആയിരുന്നു ഏറ്റവും കൂടിയ താപനില. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താപനില ശരാശരിയില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. കൂടാതെ ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ഇത്തവണ കൃത്യസമയത്ത് എത്തുന്നതിനാല്‍ കടുത്ത ചൂടിന് അല്പം ശമനം പ്രതീക്ഷിക്കാം. രാജ്യത്ത് താപനില ഉയര്‍ന്നതിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി താപനിലയെ ചെറുക്കുവാനുള്ള ഉപാധികള്‍ തങ്ങളുടെ ബുള്ളെറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെപ്പറയുന്നവയാണ്…

Read More
Click Here to Follow Us