ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. 15 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ യോടെയാണ് സംഭവം നടന്നത്. നാഗർകോവിലില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഒമ്നി വാൻ. കരൂർ- സേലം റോഡില്‍ വച്ചാണ് വാൻ ട്രാക്ടറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ മീഡിയനിലേക്ക് തെറിച്ചുപോയ വാൻ തൂത്തുക്കുടിയില്‍ നിന്ന് എതിർദിശയിലൂടെ വന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു. ഒമ്നി വാനിന്റെ ഡ്രൈവറും മരണപ്പെട്ടവരിലുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്…
Read MoreCategory: CHENNAI NEWS
വേദിയിൽ കുഴഞ്ഞ് വീണ് നടൻ വിശാൽ
ചെന്നൈ: പൊതുവേദിയില്‍ കുഴഞ്ഞു വീണ് നടൻ വിശാല്‍. സൗന്ദര്യ മത്സരത്തിന് ആശംസകള്‍ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ആശുപത്രിയില്‍ എത്തിച്ച നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ വ്യക്തമാക്കി. കൂവഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ട്രാൻസ്ജെൻഡറുകളുടെ സൗന്ദര്യ മത്സരം ഒരുക്കുന്നത് പതിവാണ്. മുഖ്യാതിഥിയായാണ് നടൻ വേദിയിലെത്തിയത്. മത്സരാർത്ഥികളുമായി സംസാരിച്ച് മടങ്ങുന്നതിനിടെയാണ് നടൻ കുഴഞ്ഞു വീണത്. ഉച്ച ഭക്ഷണം കഴിക്കാതിരുന്നതുകെണ്ടുള്ള ക്ഷീണത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും…
Read Moreട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ മരിച്ചു
ചെന്നൈ: പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരധിയിലുള്ള ടോപ്സ്‍ലിപ്പില്‍ ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം അജ്സല്‍ ഷൈൻ(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രക്കിങ്ങിനിടെ ശ്വാസതടസ്സത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയോടെയാണ് സുഹൃത്ത് ഫാഹില്‍ അയൂബിനൊപ്പം(27) ട്രക്കിങ് നടത്തിയത്. ടോപ്സ്‍ലിപ്പില്‍നിന്ന് എട്ടു കിലോമീറ്റർ അകലെ പണ്ടാരപാറ വരെയാണ് ഇവർ മലകയറിയത്. ട്രക്കിങ്ങിനിടെ ഫാഹിലിനും ചെറിയതോതില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തിരിച്ചിറങ്ങവെയാണ് ഇവർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഗൈഡുമാരായ സന്താന…
Read Moreഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്
ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവാണ് ഗോകുലം ഗോപാലാൻ. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ വലിയ വിവാദം ഉയർന്നിരുന്നു. പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ്…
Read Moreസ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചു. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്ന് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന് ഒന്നിലധികം ആശ്രമങ്ങള്‍ ഉണ്ട്. 2010ല്‍…
Read Moreഓഡിഷന്റെ പേരിൽ കെണി; സീരിയൽ നടിയുടെ നഗ്ന വീഡിയോ ലീക്കായി
ചെന്നൈ: വ്യാജ ഓഡിഷന്റെ കെണിയില്‍പെട്ട് തമിഴ് സീരിയല്‍ താരം. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന സമീപിച്ച തട്ടിപ്പുസംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും അതിനായി ചില സീനുകള്‍ ക്യാമറയ്‌ക്ക് മുൻപില്‍ അഭിനയിച്ച് കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്സെെറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് വൻ തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇൻഡസ്ട്രിയില്‍ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം…
Read Moreആരോഗ്യനില തൃപ്തികരം; എ. ആർ റഹ്മാൻ ആശുപത്രി വിട്ടു
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നോമ്പിനെ തുടർന്നുണ്ടായ നിർജലനീകരണമാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് റഹ്മാനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം വിദേശത്ത് നിന്ന് ചെന്നൈയിലെത്തിയത്.
Read Moreഎ ആർ റഹ്മാൻ ആശുപത്രിയിൽ
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Read Moreഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയിൽ
ചെന്നൈ: ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണ്ണാനഗറിലെ വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഡോ. ബാലമുരുകൻ(52), ഭാര്യ സുമതി(47), മക്കള്‍ ദസ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത് ദമ്പതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു. കുടുംബത്തിന് 5 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതേ തുടർന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. അണ്ണാ നഗറില്‍ ഗോള്‍ഡൻ സ്‌കാൻസ് എന്ന പേരില്‍ സ്‌കാനിംഗ് കേന്ദ്രം നടത്തിയിരുന്ന ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍…
Read Moreപരീക്ഷയ്ക്ക് പോകുന്ന വഴി ദളിത് വിദ്യാർത്ഥിക്ക് നേരെ ആക്രമണം
ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകള്‍ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്. മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസില്‍ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. തലക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോഴേക്കും അക്രമി…
Read More