വ്യത്യസ്ഥ അനുഭവമായി”La Pintura”

ബെംഗളൂരു  : മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ (BMZ) ജൂലൈ 21 നു നടത്താൻ പോകുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന്റെ മുന്നോടിയായി മടിവാള സെൻറ് ജോൺസ് ക്വാർട്ടേഴ്‌സ് റോഡിൽ നടത്തിയ ക്യാൻവാസ് പെയിന്റിംഗ് കാമ്പയിൻ നഗരത്തിലെ മലയാളികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. 20 ഓളം കലാകാരന്മാരാണ് അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനെത്തിയത് . അതോടൊപ്പം 100 ഓളം വരുന്ന ബെംഗളൂരു മലയാളികൾ ആണ് കാഴ്ചക്കാരായി ഒത്തു കൂടിയത് . മഡിവാള ഉള്ള ഡെൽറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ മാനേജിങ് ഡയറക്ടർ മണികണ്ഠൻ…

Read More

സർഗ്ഗധാരയുടെ വാർഷിക പൊതുയോഗം നടന്നു.

ബെഗളൂരു: സർഗധാരയുടെ വാർഷികപൊതുയോഗം പ്രസിഡൻറ് ശാന്താമേനോന്റെ അധ്യക്ഷതയിൽ  നടന്നു.സെക്രട്ടറി അനിതാപ്രേംകുമാർ വാർഷിക റിപ്പോർട്ടും, ഖജാൻജി വി.കെ. വിജയൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് ശാന്താമേനോൻ, വൈസ് പ്രസിഡൻറ് ശശീന്ദ്രവർമ, സെക്രട്ടറി പി. ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ്‌.ഖജാൻജി, വി കെ വിജയൻ. ഭരണസമിതി അംഗങ്ങൾ. വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, അനിതാപ്രേംകുമാർ, സഹദേവൻ,അൻവർ മുത്തില്ലത്ത്, രാധാകൃഷ്ണമേനോൻ, സേതുനാഥ്, അകലൂർ രാധാകൃഷ്ണൻ,രാജേഷ് വെട്ടൻതൊടി, ഉണ്ണികൃഷ്ണപിള്ള, ടോമി ജെ ആലുങ്കൽ, ബിനു. പി.കൃഷ്ണകുമാർ നന്ദി പറഞ്ഞു.9964352148.

Read More

ബി.എം.സെഡ് ചലച്ചിത്രോത്സവത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന’La Pintura’ഈ ഞായറാഴ്ച മഡിവാളയിൽ.

ബെംഗളൂരു : നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ ജൂലൈ 21 ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചരാണാർത്ഥം ലൈവ് കാൻവാസ് പെയിന്റിങ് നടത്തുന്നു. സ്പാനിഷ് ഭാഷയിൽ നിന്നുള്ള ” La Pintura” എന്ന പേരിൽ നടത്തുന്ന പരിപാടി വരുന്ന ഞായറാഴ്ച്ച 3.30 മുതൽ 6 വരെ മഡിവാളയിൽ വച്ച് നടക്കും. പൊതുസ്ഥലത്ത് ഒരു വലിയ കാൻവാസിൽ എല്ലാവരും ഒരുമിച്ചിരുന്ന് പെയിന്റിങ് ചെയ്യുന്നതാണ് ഈ പ്രോഗ്രാമിന്റെ രീതി. നഗരത്തിലെ ചിത്രകാരൻമാർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.

Read More

ഭഗവത് ഗീതാ ശ്ലോക മൽസരം നടത്തുന്നു.

ബെംഗളൂരു :സർജാപുര ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചാരണത്തോടനുബന്ധിച്ച് മോക്ഷ കലാക്ഷേത്രയുടെ സഹകരണത്തോടെ ഓഗസ്റ് 15 ന് 3 മണിക്ക് “ധ്യാനം മന്ത്രം 2019” എന്ന പേരിൽ ഭഗവത് ഗീത ശ്ലോക മത്സരം നടത്തപ്പെടുന്നു. 4-7, 8 – 10, 11 -13, 14 – 18, 18 നു മുകളിൽ എന്നീ പ്രായപരിധിയുള്ള വിവിധ ഗ്രൂപ്പുകളിലായി നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8976026630/95676 94175/ 9945434787 എന്നിവയിൽ ഏതെങ്കിലും നമ്പറുകളിലേക്ക് ജൂലൈ 31 നകം പേര് രജിസ്റ്റർ ചെയ്യുക. . വിവിധ…

Read More

ബെംഗളൂരു മലയാളി ഒരുക്കിയ സംഗീത ആൽബത്തിന് പുരസ്കാരം.

ബെംഗളൂരു : വൺ ബ്രിഡ്ജ് മീഡിയ ലോഹിതദാസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2019 ൽ ബെംഗളൂരു മലയാളിയായ സജീഷ് ഉപാസന സംവിധാനം ചെയ്ത “മധുരമീ ബാല്യം” എന്ന സംഗീത ആൽബത്തിന് പ്രത്യേക ജൂറി പുരസ്കാരം. സംഗീത ആൽബം എന്ന മൽസര വിഭാഗത്തിൽ 40ഓളം ആൽബങ്ങളുമായി മാറ്റുരച്ചാണ് ഈ അംഗീകാരം മധുരമീ ബാല്യം സ്വന്തമാക്കിയത്. സംഗീതം, രചന, ആലാപനം എന്നീ വിഭാഗത്തിൽ അവസാന റൗണ്ടിലെത്തിയ 7 ആൽബങ്ങളിൽ ഒന്ന് മധുരമീ ബാല്യം ആയിരുന്നു. തൃശ്ശൂർ സ്വദേശിയായ സജീഷ് ഉപാസന നഗരത്തിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

Read More

ബി.എം.സെഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന് രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി നാളെയാണ്.

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളീസ് സോണ്‍(ബി.എം.സെഡ്) നടത്തുന്ന രണ്ടാമത്  അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 21 ന് മടിവാള മാരുതി നഗറിലെ ഹോളി ക്രോസ് ഹാളില്‍ നടക്കും.ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്ര മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും,കൂടെ മികച്ച ചിത്രങ്ങള്‍ക്ക് പുരസ്കാരവും നല്‍കുന്നുണ്ട്. നിലവില്‍ റിലീസ് ചെയ്യാത്ത ഷോര്‍ട്ട് ഫിലിമുകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ,മലയാളം അല്ലാത്ത ഭാഷയില്‍ ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്‌. ശീര്‍ഷകം ഉള്‍പ്പെടെ പരമാവധി ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം പതിനാലു മിനിറ്റില്‍ കൂടാന്‍…

Read More

ബാംഗ്ലൂർ മലയാളീസ് സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള:ജൂലൈ 21ന്.

ബെംഗളൂരു: ജൂലൈ മാസം 21 ന് നടക്കുന്ന ബാംഗ്ലൂർ മലയാളീ സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരം താഴെ. മൂന്ന് സിനിമകളാണ് ഇപ്രാവശ്യത്തെ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സ്ക്രീന്‍ ചെയ്യുന്നത്. സിനിമയും അതിന്റെ പ്ലോട്ടും താഴെ പറയുന്നവയാണ്. 1.L’insulte (French movie ) 2017 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്‌. രണ്ട് പേർ തമ്മിലുള്ള ഒരു ചെറിയ ഈഗോ പ്രശ്നം ഒരു രാജ്യത്തെ തന്നെ വലിയ വിഷയമായി മാറുന്നതും, അതിനോട് ബന്ധപ്പെട്ട സംഭവങ്ങളുമായാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. 1 മണിക്കൂറും…

Read More

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളിയില്‍ നടന്നു;പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ബെംഗളൂരു :ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളി ക്രോസിന് സമീപമുളള ദീപ്തി ഹാളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രാമനാഥ കാമത്ത് വരവുചെലവുകണക്കുകളും വെല്‍ഫെയര്‍ സെക്രട്ടറി പി.കെ.സജി ക്ഷേമപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രജതജൂബിലി വിപുലമായി ആഘോഷിക്കാനും സ്മരണിക പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികള്‍ : വിഷ്ണുമംഗലം കുമാര്‍ (പ്രസിഡണ്ട്), സി ഡി.ആന്റണി (വൈസ് പ്രസിഡണ്ട്), വി.സോമരാജന്‍ (ജനറല്‍ സെക്രട്ടറി),…

Read More

വിഷയ വൈവിധ്യവും പ്രഭാഷണ മികവും കൊണ്ട് ശ്രദ്ധേയമായി “സയൻഷ്യ-2019”

ബെംഗളൂരു :സ്വതന്ത്ര ചിന്തയുടെ വസന്തം തീർത്ത് എസ്സെൻസ് ബെംഗളൂരു  വീണ്ടും. നാലാമതു വാർഷിക പരിപാടിയായ സയൻഷ്യ 2019 ഇന്ദിര നഗര്‍ ഇ സി എ ഹാളിലെ നിറഞ്ഞ സദസ്സിൽ നടന്നു..വിഷയ വൈവിധ്യവും, പ്രഭാഷണ മികവും, സമയ നിഷ്ഠയും കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു പരിപാടി. രാവിലെ 10 മണി മുതൽ വൈകിട്ട് ആറു മണി വരെ നീണ്ട സമയബന്ധിതമായ പരിപാടിയില്‍ 9 പ്രഭാഷണങ്ങൾ ആണ് ഉണ്ടായിരുന്നത്. ആദ്യ പ്രഭാഷണത്തിലൂടെ സജീവൻ അന്തിക്കാട് വിമോചന സമര വിചാരണ അർഹിക്കുന്ന പ്രാധാന്യത്തോടു കൂടിത്തന്നെ നിർവ്വഹിച്ചു.രണ്ടാമനായെത്തിയ ശ്രീജിത് സയന്റോളജി എന്ന…

Read More

നൻമ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി.

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ റംസാൻ ആഘോഷവും പൊതു യോഗവും വിബിഎച്ച്സി വൈഭവ കമ്യുണിറ്റി ഹാളിൽ വച്ച് നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീ പ്രവീൺ സ്വാഗതമാശംസിച്ചു, പ്രസിഡന്റ് ശ്രീ വിശ്വാസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീ സെന്തിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറൽ ശ്രീ ശ്രീകുമാർ നായർ ബജറ്റ് അവതരിപ്പിച്ചു. റംസാൻ ആഘോഷത്തോടൊപ്പം നന്മ അംഗങ്ങളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. നൻമ നടത്തിയ ഐ.പി.എൽ പ്രവചന മൽസരത്തിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനവും നടത്തി. അംഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും…

Read More
Click Here to Follow Us