മുംബൈ: 26/11 ആക്രമണത്തിനു സമാനമായ രീതിയിൽ മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പോലീസിന്‍റെ ട്രാഫിക് കൺട്രോൾ സെല്ലിന്‍റെ വാട്സാപ്പ് നമ്പറിൽ വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 26/11 ആക്രമണം, ഉദയ്പൂർ കൊലപാതകം, സിന്ധു മൂസവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഒരു നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. താൻ നിലവിൽ ഇന്ത്യയ്ക്ക് പുറത്താണെന്ന് സന്ദേശം അയച്ചയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആറ് പേർ മുംബൈയിൽ ആക്രമണം നടത്തുമെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി…
Read MoreAuthor: News Desk
സര്‍വീസ് സാലറി പാക്കേജ്; കോസ്റ്റ് ഗാര്‍ഡും ആക്സിസ് ബാങ്കും ധാരണയില്‍
കൊച്ചി: കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നൽകുന്ന സര്‍വീസ് സാലറി പാക്കേജ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ആക്സിസ് ബാങ്കും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഒപ്പുവെച്ചു. ഈ പദ്ധതി പ്രകാരം കോസ്റ്റ് ഗാർഡിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വിരമിച്ചവർക്കും കേഡറ്റുകൾക്കും റിക്രൂട്ടുകള്‍ക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. 56 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷ, എട്ട് ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്‍റ്, ഭവന വായ്പകളില്‍ 12 പ്രതിമാസ തവണകളുടെ ഇളവ്, മൂന്ന് കുടുംബാംഗങ്ങൾക്ക് സീറോ ബാലൻസ് അക്കൗണ്ട്, ഒരു കോടി രൂപയുടെ…
Read Moreമോഷ്ടിച്ച ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ലെന്ന് ഉടമയോട് തന്നെ പറഞ്ഞ് മോഷ്ടാവ്
കോയമ്പത്തൂർ: വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച ബൈക്ക് കേടായതോടെ ഉടമയോട് സഹായം അഭ്യർത്ഥിച്ച് മോഷ്ടാവ്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ ഉടമ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യത്തെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്‍റെ വീട്ടിൽ നിന്നാണ് മോട്ടോർ സൈക്കിൾ കാണാതായത്. വാഹനം നഷ്ടപ്പെട്ടതായി പരാതി നൽകാൻ കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു കോഴിഫാം മാനേജരായ മുരുകൻ. മുരുകൻ കുറുമ്പപാളയത്ത് എത്തിയപ്പോൾ വർക്ക്ഷോപ്പിന് മുന്നിൽ തന്റെ ബൈക്ക് ഇരിക്കുന്നത് കണ്ട് അടുത്തേക്ക് പോയി. വാഹനത്തിന് സമീപം…
Read Moreപേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം തസ്തികയും ശമ്പളവും വർദ്ധിപ്പിച്ച് പൊതുഭരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അഡീഷണൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ് ആനന്ദിനെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പി.എ ആയും പുനർനിയമിച്ചു. തസ്തിക മാറിയതോടെ എല്ലാവരുടെയും ശമ്പളവും വർധിച്ചിരിക്കുകയാണ്. ആനന്ദിന്‍റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന് 40,000 രൂപ മുതൽ 60,000 രൂപ…
Read Moreനാല് ദിവസത്തിനൊടുവില്‍ സമരത്തിൽ വിജയം നേടി സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍
തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഡെലിവറി ഏജന്‍റുമാർ തിരുവനന്തപുരത്ത് നടത്തിയ 4 ദിവസത്തെ സമരത്തിന് ഒടുവിൽ വിജയം. ദൈനംദിന വരുമാനം ഗണ്യമായി കുറയ്ക്കുകയും ഇൻസെന്‍റീവ് പേയ്മെന്‍റുകളിൽ മാറ്റം വരുത്തുകയും വിശദീകരണമില്ലാതെ ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുകയും ചെയ്തതുൾപ്പെടെ മാനേജ്മെന്‍റ് നടപ്പാക്കിയ “പരിഷ്കാരങ്ങൾ”ക്കെതിരെയാണ് ഡെലിവറി ഏജന്‍റുമാർ കഴിഞ്ഞ 4 ദിവസമായി പ്രതിഷേധിച്ചത്. ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. മാനേജ്മെന്‍റിനെതിരായ അനിശ്ചിതകാല സമരം നാലാം ദിവസം വിജയകരമാവുകയായിരുന്നു. വെള്ളിയാഴ്ച അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം, സൊമാറ്റോയുടെ പ്രതിനിധികൾ…
Read Moreസമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി; പൊലീസ് കേസെടുത്തു
മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. സംഭവത്തിൽ ഗൊറേഗാവ് പോലീസ് കേസെടുത്തതായാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വാങ്കഡെയ്ക്ക് വധഭീഷണി ലഭിച്ചതെന്നാണ് റിപ്പോർട്ട്. ജാതിയുടെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് നവാബി മാലിക്കിനെതിരെ വാങ്കഡെ പരാതി നൽകിയിരുന്നു.
Read Moreസംസ്ഥാനത്ത് കൊതുക് മൂലമുള്ള രോഗങ്ങൾ പെരുകുന്നു; ഈ വർഷം മരണ മടഞ്ഞത് 18 പേർ
പാലക്കാട്: സംസ്ഥാനത്തെ വിട്ടൊഴിയാതെ കൊതുകുജന്യരോഗങ്ങൾ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും കൊതുകുജന്യ രോഗങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 2657 പേരാണ് കൊതുകുജന്യ രോഗങ്ങൾക്ക് ചികിത്സ തേടിയത്. 18 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. ഭൂരിഭാഗം പേരും (2,434) ഡെങ്കിപ്പനി ബാധിച്ചാണ് ചികിത്സ തേടിയത്. ഇതിൽ 18 പേർ മരിച്ചു. 177 പേർ മലേറിയയ്ക്കും 46 പേർ ചിക്കുൻ ഗുനിയ ബാധിച്ചുമാണ് ചികിത്സ തേടിയത്. ജനുവരി 1 മുതൽ ഓഗസ്റ്റ് 16 വരെയുള്ള കണക്കാണിത്. 2021 ൽ ഇതേ…
Read Moreഹിജാബ് വിവാദം: മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്നും ടി.സി വാങ്ങിയത് 16% വിദ്യാര്‍ത്ഥിനികള്‍
മംഗളൂരു: ഹിജാബ് നിരോധനത്തെ തുടർന്ന് മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നിന്ന് 16 ശതമാനത്തോളം മുസ്ലീം വിദ്യാർത്ഥിനികൾ ടിസി വാങ്ങിയതായി റിപ്പോർട്ട്. മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന രണ്ടും മൂന്നും നാലും സെമസ്റ്റർ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ വിവിധ കോഴ്സുകൾക്ക് ചേർന്ന 900 മുസ്ലീം പെൺകുട്ടികളിൽ 145 പേർ ഹിജാബ് നിരോധനത്തെ തുടർന്ന് പഠനം…
Read Moreഡോക്ടര്‍മാര്‍ക്ക് 1000 കോടി കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളി ഡോളോ നിര്‍മാതാക്കള്‍
പാരസെറ്റാമോള്‍ ഗുളികയായ ഡോളോ 650 നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് 1000 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മരുന്ന് നിർമ്മാതാക്കൾ. ഇത് എങ്ങനെ സാധിക്കുമെന്നും വാര്‍ത്തകള്‍ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോളോയുടെ നിർമ്മാതാക്കൾ പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകൾ അതിന്‍റെ പാരമ്യത്തിൽ നിൽക്കുമ്പോഴും കമ്പനി 350 കോടി രൂപയുടെ ബിസിനസ് മാത്രമാണ് നടത്തിയതെന്നും, അപ്പോൾ ഇത്രയും വലിയ തുക എങ്ങനെയാണ് ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകാൻ കഴിയുകയെന്നും മൈക്രോലാബ്സ് വൈസ് പ്രസിഡന്‍റ് ജയരാജ് ഗോവിന്ദരാജു ചോദിച്ചു. അതേ വർഷം തന്നെ 1,000 കോടി രൂപ ഡോക്ടർമാർക്ക്…
Read Moreമൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇലക്ട്രിക് ബൈക്ക് ഒരുക്കി വിദ്യാർഥികൾ
മൂവാറ്റുപുഴ: മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കൽ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെൻസറുകൾ, ആധുനിക സോഫ്റ്റ് വെയർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ബൈക്കിൽ മോഷണം തടയാനും മുന്നിലെ വസ്തുക്കൾ നിരീക്ഷിച്ച് വേഗത നിയന്ത്രിക്കാനും കഴിയുന്ന ഫീച്ചറുകൾ ഉണ്ട്. ഒരു പഴയ മോട്ടോർബൈക്ക് വാങ്ങി അതിന്‍റെ സാങ്കേതിക സംവിധാനങ്ങൾ ഒഴിവാക്കിയാണ് ഇലക്ട്രിക് ബൈക്ക് നിർമ്മിച്ചത്. ഫുൾ ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 60 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ബൈക്കിന്…
Read More