രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നു, പ്രതിരോധിക്കും: രാജ്‌നാഥ് സിങ്

ജോധ്പുർ (രാജസ്ഥാൻ): ചൈനയെ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായങ്ങളും വിശ്വാസങ്ങളും എന്തുതന്നെയായാലും, ഇന്ത്യ ആരെയും തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കാൻ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു “രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നു. രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുകയാണ്. ഞാനുൾപ്പെടെ രണ്ടോ മൂന്നോ പേർക്ക് മാത്രമേ ഈ വിഷയത്തെക്കുറിച്ച് അറിയൂ. കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്താൻ കഴിയില്ല. നമ്മുടെ ശത്രുക്കളെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ഒരിക്കലും അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു. ഭീഷണികളെ നേരിടാൻ…

Read More

പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം. ബേണ്‍മൗത്തിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ ആഴ്സണൽ 2-4ന് മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ലീഗിൽ ഇരുടീമുകളുടെയും തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം മത്സരത്തിലും ചാമ്പ്യൻമാർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസണിൽ ലീഗിലേക്ക് യോഗ്യത നേടിയ ബോൺമൗത്തിനെതിരെ സിറ്റി തകർപ്പൻ ജയമാണ് നേടിയത്. 19-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഇക്കായി ഗുണ്ടോഗനിലൂടെ സിറ്റിയുടെ ആദ്യ ഗോൾ പിറന്നു. 31-ാം മിനിറ്റിൽ കെവിന്‍ ഡിബ്രുയിന്‍…

Read More

ബ്രെന്റ്ഫോർഡിനോട് ദയനീയമായി പരാജയപ്പെട്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. താരതമ്യേന ദുർബലമായ ബ്രെന്റ്‌ഫോര്‍ഡാണ് യുണൈറ്റഡിനെ തോൽപിച്ചത്.എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ തോല്‍വി. ബ്രെന്റ്‌ഫോര്‍ഡിനുവേണ്ടി ജോഷ് ഡാസിൽവ, മത്തിയാസ് യെൻസൺ, ബെൻ മീ, ബ്രയാൻ എംബിയോമോ എന്നിവർ സ്കോർ ചെയ്തു. ആദ്യ 35 മിനിറ്റിനുള്ളിൽ തന്നെ യുണൈറ്റഡ് തോൽവി സമ്മതിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രിസ്റ്റ്യൻ എറിക്സൺ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും യുണൈറ്റഡിന് ഒരു ഗോൾ പോലും നേടാനായില്ല. യുണൈറ്റഡിന്‍റെ പ്രതിരോധ പിഴവുകളാണ് ഗോളുകളിലേക്ക് നയിച്ചത്. മത്സരം തുടങ്ങി 10-ാം മിനിറ്റിൽ…

Read More

ഡക്കായതിന് മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

വെല്ലിങ്ടന്‍: ഈ ആഴ്ച പുറത്തിറക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന തന്റെ ആത്മകഥയിൽ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ അന്നത്തെ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം രാജസ്ഥാൻ ടീമിന്‍റെ ഉടമകളിൽ ഒരാൾ തന്‍റെ മുഖത്ത് 3-4 തവണ അടിച്ചതായി ടെയ്ലർ തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തി. അവ അത്രയ്ക്ക് കഠിനമായ അടികളായിരുന്നില്ല എങ്കിലും അയാളത് തമാശരൂപേണ ചെയ്തതായിരുന്നുവെന്ന് തോന്നുന്നില്ലെന്നും ടെയ്‌ലര്‍ വ്യക്തമാക്കി “രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ മത്സരത്തിനിടെ അവരുടെ…

Read More

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനം ഒരുങ്ങി

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനം ഒരുങ്ങി. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ആഘോഷങ്ങൾക്ക് പുറമേ ജില്ലാതല ആഘോഷങ്ങളുടെ ഒരുക്കങ്ങളും പൂർത്തിയായി. കനത്ത സുരക്ഷയാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്.രാജ്യം 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ഇതിനോടകം തന്നെ കടന്നുകഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ഇന്നലെ ദേശീയ പതാക ഉയർത്തി. സിനിമാ മേഖലയിലെ പ്രമുഖരടക്കം ആഘോഷങ്ങളുടെ ഭാഗമായി. പ്രൗഡഗംഭീരമായ ചടങ്ങുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ…

Read More

ദേശീയപതാക കൈമാറുന്നതിനിടെ ജാതിപ്പേര് വിളിച്ചെന്ന് ആക്ഷേപം

പാലക്കാട്: ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനെ ബിജെപി അംഗങ്ങള്‍ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവനാണ് പൊലീസിൽ പരാതി നൽകിയത്. പതാക വാങ്ങാൻ തയ്യാറാകാത്തതിലൂടെ രാധിക ദേശവിരുദ്ധതയാണ് പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം രണ്ട് ബി.ജെ.പി പഞ്ചായത്തംഗങ്ങൾ പ്രസിഡന്‍റിന് പതാക കൈമാറാനെത്തിയിരുന്നു. രാധിക ഈ ആവശ്യം അംഗീകരിക്കുകയും ഫോട്ടോ എടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. ദേശീയപതാക വാങ്ങി ദേശീയ നേതൃത്വത്തിന് അയച്ചുകൊടുത്തതിന്‍റെ തെളിവ് വേണമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. തുടർന്ന്, സെൽഫിയെടുത്തും വീഡിയോയെടുത്തും പ്രചരിപ്പിക്കുന്ന ഒന്നല്ല…

Read More

ഖജനാവിൽ പണമുണ്ടെങ്കിലേ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ; നിർമല സീതാരാമൻ

ബംഗളൂരു: സാമ്പത്തിക സ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം ആണ് ഇത് നൽകേണ്ടതെന്നും ധനമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന. “ചില സംസ്ഥാനങ്ങളോ സർക്കാരുകളോ ജനങ്ങൾക്ക് സൗജന്യമായി എന്തെങ്കിലും നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് വൈദ്യുതിയോ മറ്റെന്തെങ്കിലുമോ ആകാം. അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറയുന്നില്ല. എന്നിരുന്നാലും, അതിനുമുമ്പ്, നിങ്ങളുടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണം.നിങ്ങൾ ജനങ്ങൾക്ക് മുമ്പാകെ ഒരു വാഗ്ദാനം മുന്നോട്ടുവെച്ച് അധികാരത്തിലെത്തി.…

Read More

ബാഗേജില്‍ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്: പിടികൂടി കസ്റ്റംസ്

ചെന്നൈ: ബാങ്കോക്കിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തായ് എയർവേയ്സ് വിമാനത്തിൽ എത്തിയ സംശയാസ്പദമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. പാഴ്സൽ അനങ്ങുന്നത് കണ്ടപ്പോഴാണ് പരിശോധന നടത്തിയത്. ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ഡി ബ്രാസ കുരങ്ങാണ് ആദ്യം പുറത്ത് ചാടിയത്. കുരങ്ങിനെ ചോക്ലേറ്റുകൾ നിറച്ച ഒരു പെട്ടിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്ത പെട്ടി തുറന്നപ്പോൾ കണ്ടെത്തിയത് 15 രാജവെമ്പാലകള്‍. മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകൾ ആണ് ഉണ്ടായിരുന്നത്. അവസാനത്തെ സഞ്ചിയിൽ രണ്ട് അള്‍ഡാബ്ര ആമകളെയും കണ്ടെത്തി. ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ…

Read More

ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു

ചെന്നൈ: ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റിക്ക് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവര്‍ച്ചക്കാര്‍ കെട്ടിയിടുകയും ചെയ്തു. ഫെഡ് ഗോള്‍ഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരനായ മുരുകന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. റ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Read More

മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച്, ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചു. നേരത്തെ ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡി വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ്…

Read More
Click Here to Follow Us