ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍, സിംബാബ്‌വെയ്ക്ക് ബാറ്റിങ് തകര്‍ച്ച

ഹരാരെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ബാറ്റിങ് തകര്‍ച്ച. സിംബാബ്‌വെയ്ക്ക് 31 റൺസിന് നാല് വിക്കറ്റ് നഷ്ടമായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെഎൽ രാഹുൽ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണെ ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ശ്രദ്ധേയനായ ദീപക് ചഹർ ഈ മത്സരത്തിൽ കളിക്കില്ല. ദീപക് ചഹറിന് പകരം ശാര്‍ദൂല്‍ ഠാക്കൂർ ടീമിലെത്തി. ആദ്യ ഏകദിനത്തിൽ സിംബാബ്‌വെയെ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചാൽ പരമ്പര വിജയം ഉറപ്പാണ്.

Read More

ചെങ്ങറ ഭൂസമരക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ ഭൂരിപക്ഷവും വാസയോഗ്യമല്ല; സമ്മതിച്ച് സര്‍ക്കാര്‍

ചെങ്ങറ: ചെങ്ങറ ഭൂസമരക്കാർക്ക് നൽകിയ ഭൂരിഭാഗം ഭൂമിയും വാസയോഗ്യമല്ലെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചു. 945 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയെങ്കിലും 181 കുടുംബങ്ങള്‍ മാത്രമാണ് ഭൂമിയില്‍ താമസിക്കുന്നത്. പകരം നൽകാൻ ഭൂമിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതേ തുടര്‍ന്ന്, അനുവദിച്ച ഭൂമിയില്‍ മാറ്റം വരുത്തി വാസയോഗ്യമാക്കാന്‍ കഴിയുമോയെന്ന് പഠിക്കാന്‍ സംസ്ഥാന, ജില്ലാ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചു. 2009ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് സമരക്കാരുമായി ചർച്ച നടത്തുകയും ഭൂമി നൽകാനുള്ള വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തത്. ഇതനുസരിച്ച് 2010 ജനുവരിയിൽ ഭൂമി വിതരണത്തിനായി ഉത്തരവിറക്കി. പുനരധിവാസ പാക്കേജിന് കീഴിൽ…

Read More

വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി വിരമിക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 24ന് ലോർഡ്സിൽ അവസാന മത്സരം കളിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനമാണിത്. വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ജുലനെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഏകദിന ലോകകപ്പിന് ശേഷം ജുലന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലും അവർ കളിച്ചിരുന്നില്ല. വനിതാ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമെന്ന വിശേഷണത്തോടെയാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്. ഇതുവരെ…

Read More

‘മനസ്സില്‍ ഇപ്പോഴും നോവലുകളുണ്ട്; എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച് പോകും’

തിരുവനന്തപുരം: തന്‍റെ മനസ്സിൽ ഇപ്പോഴും നോവലുകൾ ഉണ്ടെന്നും, എഴുത്തിന്‍റെ ആ ലോകത്തേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശശി തരൂർ എം.പി. അമ്യൂസിയം ആര്‍ട്ട് സയന്‍സും സ്വദേശാഭിമാനി കൾച്ചറൽ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ‘കോഫി വിത്ത് ശശി തരൂർ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭയിലെയും പിന്നീട് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലും വന്ന ഉത്തരവാദിത്തങ്ങളും തിരക്കുപിടിച്ച ഷെഡ്യൂളുകളുമാണ് നോവൽ എഴുതുന്നതിൽ നിന്ന് തന്നെ പിന്നോട്ടടിച്ചതെന്ന് തരൂർ പറഞ്ഞു. ഒരു നോവൽ എഴുതുമ്പോൾ, പൂർണ്ണമായും മറ്റൊരു ലോകത്തായിരിക്കും. അതിലേക്ക് ഇറങ്ങിച്ചെന്ന് എഴുതണം. 2000-ത്തിന് ശേഷം, ഞാൻ…

Read More

റേഷന്‍കട വിജിലന്‍സ് സമിതിയിൽ വീണ്ടും ചട്ട ഭേദഗതിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : റേഷൻകട വിജിലൻസ് സമിതിയിൽ വീണ്ടും ചട്ട ഭേദഗതിക്ക് ഭക്ഷ്യവകുപ്പ്. നിയമവകുപ്പിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പിൻവലിക്കേണ്ടി വന്ന ഭേദഗതിയാണ് ഭക്ഷ്യവകുപ്പ് തിരികെ കൊണ്ടുവരുന്നത്. വിജ്ഞാപനത്തിന്‍റെ കരട് നിയമവകുപ്പിന് അയച്ചു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും റേഷൻ കടകളിലെ ക്രമക്കേടുകൾ ഒഴിവാക്കാനുമാണ് ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും നിയമവകുപ്പ് അറിയാതെ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് നിയമവകുപ്പ് വ്യക്തമാക്കി. ഇതേതുടർന്ന് ഭക്ഷ്യവകുപ്പ് വിജ്ഞാപനം പിൻവലിച്ചു. എന്നാൽ ഭേദഗതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്. അതിനാൽ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി…

Read More

കശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ മരിച്ചു

ഡെറാഡൂൺ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. ഉദ്ധംപുര്‍ ജില്ലയിലെ സമോള്‍ ഗ്രാമത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മൂന്നും, രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും വെള്ളപ്പൊക്കം നാശം വിതച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലാണ് മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും ഉണ്ടായത്. റായ്പൂർ ബ്ലോക്കിലെ സർഖീത് ഗ്രാമത്തിൽ പുലർച്ചെ 2.45 ഓടെയാണ് മേഘവിസ്ഫോടനം നടന്നത്. വിവരമറിഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്രാമത്തിൽ കുടുങ്ങിയ എല്ലാവരെയും ഒഴിപ്പിച്ചതായും ചിലരെ സമീപത്തെ റിസോർട്ടിലേക്ക് മാറ്റിയതായും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.…

Read More

രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ വൈകാരിക ട്വീറ്റുമായി രാഹുല്‍ ഗാന്ധി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വൈകാരികമായ കുറിപ്പ് ട്വീറ്റ് ചെയ്തു. രാജ്യത്തിനുവേണ്ടിയുള്ള അച്ഛന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ താന്‍ പരിശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. “പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്നോടൊപ്പമുണ്ട്, എന്‍റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനുവേണ്ടി നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Read More

സര്‍വകലാശാലകളിലെ എല്ലാ നിയമനവും അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

ന്യൂ ഡൽഹി: സർവകലാശാല നിയമനത്തെച്ചൊല്ലി സർക്കാർ-ഗവർണർ തർക്കം രൂക്ഷമാവുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർവകലാശാലകളിൽ നടത്തിയ എല്ലാ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഭരണകക്ഷിയിലെ അംഗത്തെപ്പോലെയാണ് പെരുമാറിയതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഗവർണർ പറഞ്ഞു. എത്ര ബന്ധുനിയമനങ്ങൾ നടക്കുന്നുവെന്നതുൾപ്പടെ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും…

Read More

തിരിച്ചടിക്കൊരുങ്ങി ഗവര്‍ണര്‍: ബന്ധുനിയമനം അന്വേഷിക്കാന്‍ കമ്മിഷനെ നിയമിച്ചേക്കും

തിരുവനന്തപുരം: സർക്കാരുമായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നത്. സർവകലാശാലകളിൽ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ കമ്മിഷനെ നിയമിച്ചേക്കും. ഹൈക്കോടതി ജഡ്ജി, റിട്ട.ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുൾപ്പെടുന്ന കമ്മിഷനെ നിയമിക്കാനാണ് ആലോചന. ഗവർണർ ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയതായി റിപ്പോർട്ട് ഉണ്ട്. 24ന് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഗവർണർ തീരുമാനം പ്രഖ്യാപിക്കും. കേരള സർവകലാശാല സെനറ്റ് യോഗം തനിക്കെതിരെ പാസാക്കിയ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗവർണർ ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്ഭവൻ കൈമാറിയിട്ടുണ്ട്. സെനറ്റ് യോഗത്തിൽ…

Read More

കണ്ണൂര്‍ വി സി നിയമനം നിയമവിരുദ്ധം: വി.ഡി.സതീശന്‍‌

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചത് തെറ്റാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗോപിനാഥ് രവീന്ദ്രന്‍റെ കാലാവധി നിയമവിരുദ്ധമായാണ് നീട്ടിയത്. കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും ക്രമരഹിത നിയമനങ്ങൾ അന്വേഷിക്കണം. സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us