കശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ മരിച്ചു

ഡെറാഡൂൺ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. ഉദ്ധംപുര്‍ ജില്ലയിലെ സമോള്‍ ഗ്രാമത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മൂന്നും, രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും വെള്ളപ്പൊക്കം നാശം വിതച്ചു.

ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലാണ് മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും ഉണ്ടായത്. റായ്പൂർ ബ്ലോക്കിലെ സർഖീത് ഗ്രാമത്തിൽ പുലർച്ചെ 2.45 ഓടെയാണ് മേഘവിസ്ഫോടനം നടന്നത്. വിവരമറിഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്രാമത്തിൽ കുടുങ്ങിയ എല്ലാവരെയും ഒഴിപ്പിച്ചതായും ചിലരെ സമീപത്തെ റിസോർട്ടിലേക്ക് മാറ്റിയതായും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ഡെറാഡൂണിലെ തപ്കേശ്വർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തമസ നദിയിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയരുകയാണ്. ഇതേ തുടര്‍ന്ന് മാതാ വൈഷ്‌ണോ ദേവി ഗുഹാ യോഗ ക്ഷേത്രവുമായും തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് വിവരം. എന്നാല്‍, മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts