മന്ത്രിയുടെ റൂട്ട് മാറിയ സംഭവം ; പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ റൂട്ടിൽ വ്യത്യാസം വരുത്തിയതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. മന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ച എസ്.ഐ എസ്.എസ് സാബുരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ജി സുനിൽ എന്നിവരുടെ സസ്പെൻഷനാണ് സിറ്റി പൊലീസ് കമ്മീഷണർ പിൻവലിച്ചത്. സസ്പെൻഷൻ നടപടി സേനയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പള്ളിച്ചാലിൽ നിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചക്കൽ ജംഗ്ഷനിൽ…

Read More

മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്

പട്‌ന: മഹാസഖ്യം മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആർജെഡി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ആറ് നിർദ്ദേശങ്ങളാണ് മന്ത്രിമാർക്ക് മുന്നിൽ സമർപ്പിച്ചത്. ആർജെഡിക്ക് 16 മന്ത്രിമാരാണുള്ളത്. മന്ത്രിമാരാരും പുതിയ വാഹനങ്ങൾ വാങ്ങരുതെന്നാണ് ആദ്യ നിർദ്ദേശം. തങ്ങളെക്കാള്‍ പ്രായമുള്ള മനുഷ്യരെക്കൊണ്ട് കാല്‍ വണങ്ങാന്‍ അനുവദിക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും അങ്ങേയറ്റം ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറണം. ദരിദ്രരെയും അഗതികളെയും സഹായിക്കാൻ മന്ത്രിമാർ എപ്പോഴും സന്നദ്ധരായിരിക്കണം. അത്തരം സഹായം ചെയ്യുമ്പോൾ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ല. തന്‍റെ നിർദ്ദേശങ്ങളോട് എല്ലാ മന്ത്രിമാരും…

Read More

നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ പിടിയിൽ

ഇടുക്കി: നിരോധിത മയക്കുമരുന്നുമായി ഒരു പോലീസുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷാനവാസ് എം.ജെ, സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.

Read More

ഓണക്കാല ചെലവ്; കടമെടുക്കാൻ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവ് വെട്ടിക്കുറയ്ക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ഓണത്തിന് മുമ്പ് ക്ഷേമപെൻഷൻ നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം. ആദ്യഘട്ടത്തിൽ 1,000 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, മറ്റ് സാധാരണ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 6,000 കോടി രൂപ ആവശ്യമാണ്. ഓണക്കാലത്ത് 3,000 കോടി രൂപ കൂടി കണ്ടെത്തേണ്ടിവരുമെന്നാണ് കണക്ക്. പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിനായി എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. സർക്കാർ…

Read More

‘കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് മോദി സർക്കാർ’

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്ത അദ്ദേഹം, കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്ന് പറഞ്ഞു. യു.പി.എ സർക്കാരിന്റെ 10 വർഷവുമായി, മോദി സർക്കാരിന്റെ എട്ട് വർഷത്തെ സഹായം താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. കണക്കുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകൾ…

Read More

മെഡിക്കല്‍ കോളേജിലെ പരിശോധനാ ഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലും

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധനാഫലം ഉടൻ മൊബൈൽ ഫോണിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ നടപ്പിലാക്കുന്നത്. മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനിഷ്യേറ്റീവിന്‍റെ ഭാഗമായാണ് നടപടി. ഈ പദ്ധതിയുടെ ഭാഗമായി ലാബ് സാമ്പിൾ ശേഖരണ കേന്ദ്രവും ആശുപത്രിയിലെ പരിശോധനാ ഫല കേന്ദ്രവും ഏകീകരിച്ചിട്ടുണ്ട്. അതിനാൽ, ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലെ രോഗികൾക്ക് അതത് ബ്ലോക്കുകളിൽ അവരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കും. ഇതിന് പുറമെയാണ് പരിശോധനാ ഫലങ്ങൾ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നത്. ഫോൺ നമ്പർ വെരിഫിക്കേഷൻ കഴിഞ്ഞ…

Read More

ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന

2022 ലെ ആദ്യ ഏഴ് മാസങ്ങളിൽ, ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ, റിക്രൂട്ട്മെന്‍റിൽ 50 ശതമാനം വർദ്ധനവുണ്ടായി. ജൂലൈ അവസാനം വരെ ഇന്ത്യൻ പൗരൻമാർക്ക് 189,000 വർക്ക് പെർമിറ്റുകൾ നൽകി. 2021ൽ ഇത് 132,7000 ആയിരുന്നു. 2020ൽ ഇത് 94,000 ആയിരുന്നു. കൊവിഡ് കാരണം ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കാണപ്പെട്ടിരുന്നു. ഗൾഫ് മേഖലയിലെ സാമ്പത്തിക വീണ്ടെടുക്കലും ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും…

Read More

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും. സമ്മേളന കലണ്ടർ പ്രകാരം സഭ 10 ദിവസത്തേക്ക് സമ്മേളിക്കുകയും സെപ്റ്റംബർ രണ്ടിന് പിരിയുകയും ചെയ്യും. നിലവിലുള്ള ഓർഡിനൻസുകൾക്ക് പകരമുളള ബില്ലുകളും മറ്റ് അവശ്യ ബില്ലുകളും പരിഗണിക്കാൻ ഒക്ടോബർ-നവംബർ മാസങ്ങളിൽ പ്രത്യേക സമ്മേളനം വിളിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്. നിലവിലുണ്ടായിരുന്ന 11 ഓർഡിനൻസുകൾ റദ്ദാക്കിയ അസാധാരണ സാഹചര്യത്തിൽ പുതിയ നിയമനിർമ്മാണം നടത്തുന്നതിനാണ് അടിയന്തിരമായി യോഗം ചേരുന്നത്. 1) 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 04-ാംനം. ഓര്‍ഡിനന്‍സ്)2)…

Read More

ഷാജഹാന്‍ വധക്കേസ്; കസ്റ്റഡിയിലെടുത്ത 2 പേരെ കാണാനില്ല

പാലക്കാട്: പാലക്കാട് സി.പി.എം പ്രവർത്തകൻ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 2 യുവാക്കളെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്‍റെ അമ്മ ദേവാനി, ആവസിന്‍റെ അമ്മ പുഷ്പ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഷാജഹാൻ വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളവരല്ലാതെ പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് ശേഷം മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിക്കും സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം…

Read More

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു 

കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സമർ ബാനർജി (92) അന്തരിച്ചു. 1956 ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് നയിച്ചത് അദ്ദേഹമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരിച്ചത്. ബദ്രു ദാ എന്നറിയപ്പെടുന്ന സമർ ബാനർജി അൽഷിമേഴ്സ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 27നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Read More
Click Here to Follow Us