കാർ വിൽപനക്ക് പോയി കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

ബെംഗളൂരു : കാർ വിൽക്കാനായി വീട്ടിൽ നിന്നിറങ്ങി കാണാതായ ഐടി ജീവനക്കാരനെ കണ്ടെത്താൻ ഓൺലൈൻ ക്യാംപെയ്ൻ തുടങ്ങി. പട്ന സ്വദേശിയും ബെംഗളൂരുവിൽ ബ്രിട്ടിഷ് ടെലികോം ജീവനക്കാരനുമായ അജിതാഭ് കുമാറിനെ ഈ മാസം 18നാണ് കാണാതായത്. ഓൺലൈൻ പോർട്ടൽ (ഒഎൽഎക്സ്) വഴി കാർ വിൽക്കാൻ ശ്രമിച്ച അജിതാഭ് ഒരു ഇടപാടുകാരനെ കാണാനായി വൈകിട്ട് 6.30നാണ് കാറുമായി വീട്ടിൽ നിന്നിറങ്ങിയത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

അതിനു ശേഷം വിവരമില്ല. ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും #findajitabh എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയത്. അജിതാഭിന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാറും കണ്ടെത്താനായിട്ടില്ല. മൊബൈലിലേക്ക് അവസാനം വന്ന വിളികൾ കേന്ദ്രീകരിച്ചും പോർട്ടലിൽ നിന്നു ലഭ്യമായ വിവരങ്ങളനുസരിച്ചും പൊലീസ് അന്വേഷണം വ്യാപകമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts