നമ്മ മെട്രോയിൽ ലഗേജിന് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ ചെറിയ മാറ്റം; സ്കാനർ വഴി കടത്തി വിടാൻ കഴിയാത്ത ബാഗുകൾക്ക് മാത്രം 30 രൂപ ഈടാക്കും.

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ ലഗേജ് സ്കാനറുകളിൽ കൂടി കടത്തിവിടാനാകാത്ത വിധത്തിലുള്ള വലിയ ബാഗുകൾക്കു മാത്രമേ 30 രൂപ അധികനിരക്ക് ഈടാക്കൂ എന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). പുതിയ തീരുമാനപ്രകാരം 1.96 അടി നീളവും 1.47 അടി വീതിയും 0.82 പൊക്കവുമുള്ളതിൽ കൂടുതലുള്ള ബാഗുകൾ മെട്രോയിൽ സൗജന്യമായി കടത്തിവിടില്ല.

ഇതുപ്രകാരം സ്യൂട്കെയ്സുകൾ, ട്രോളി ബാഗുകൾ, വലിയ ബാക്ക്പാക്കുകൾ, റോളർ കെയ്സുകൾ, കാർട്ടനുകൾ തുടങ്ങിയവയ്ക്ക് അധിക ഫീസ് നൽകേണ്ടി വരും. ഇതോടെ ടിക്കറ്റിനൊപ്പം പരമാവധി 15 കിലോഗ്രാം ഭാരമുള്ള ബാഗ് മാത്രം സൗജന്യമായി കൊണ്ടുപോകാമെന്ന 2011ലെ ചട്ടം ബിഎംആർസിഎൽ ഉപേക്ഷിച്ചു.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ഹാൻഡ് ബാഗ് ഒഴിച്ചുള്ള ലഗേജ് ബാഗൊന്നിനു 30 രൂപവീതം അധികനിരക്ക് ഏർപ്പെടുത്തിയ ബിഎംആർസിഎൽ നീക്കത്തിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടർന്നാണു വിശദീകരണം. കഴിഞ്ഞ ഏഴിനു സ്റ്റേഷനുകളിൽ നോട്ടിസ് പതിപ്പിച്ചായിരുന്നു ഈ അറിയിപ്പ്.

നിലവിൽ മജസ്റ്റിക് കെഎസ്ആർ, ബയ്യപ്പനഹള്ളി, യശ്വന്തപുര റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോയിൽ അധിക ബാഗേജ് അനുവദിക്കേണ്ടതുണ്ടെന്ന് അധികൃതർക്കു ബോധ്യം വന്നതിനെ തുടർന്നാണു 30 രൂപ നിരക്കിൽ അധിക ബാഗുകളുമായി സഞ്ചരിക്കാൻ അവസരമൊരുക്കിയിരിക്കുന്നതെന്ന് അവർ വിശദീകരിച്ചു. തിരക്കുള്ള സമയങ്ങളിൽ അധിക ബാഗുകളുമായി കയറുന്നത് അസൗകര്യം സൃഷ്ടിക്കും .ഇതിനു ഫീസ് ഏർപ്പെടുത്തുന്നതിലൂടെ ഇതു പരമാവധി ഒഴിവാക്കാനും അവസരമൊരുങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts