കുട്ടികളെ ചേർത്താൽ സമ്മാനം ഫാൻ, പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ

ചെന്നൈ : സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ.

ടേബിൾ ഫാനാണ് സൗജന്യമായി . തിരുവള്ളൂർ ജില്ലയിലെ അത്തിമാഞ്ചേരി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫാൻ ലഭിക്കുമെന്ന് വാഗ്ദാനം കേട്ടതോടെ കൂടുതൽ ഗ്രാമവാസികൾ കുട്ടികളുമായെത്തിയെന്ന് അധ്യാപകർ പറയുന്നു. പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, മികച്ച ക്ലാസ് മുറികൾ, മികച്ച അധ്യാപകർ, രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എന്നിവ സർക്കാർ സ്കൂളിലുണ്ട്. എന്നാൽ കുട്ടികളെ സ്വകാര്യ സ്കൂളിൽ അയക്കാനാണ് ഗ്രാമവാസികളിൽ ഭൂരിഭാഗം പേരുടെയും താത്പര്യം.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഇതോടെ സമ്മാനം നൽകി വിദ്യാർത്ഥികളെ ആകർഷിക്കാൻ അധ്യാപകർ പദ്ധതിയിടുകയായിരുന്നു. സമ്മാനം പ്രഖ്യാപിച്ച ആദ്യ ദിവസം നാലു കുട്ടികൾ സ്കൂളിൽ ചേരാനെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts