ഒല സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിച്ചു

ചെന്നൈ : രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ നിരവധി ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഒരാൾ സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിക്കുന്നത്.

സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തലാണ് യുവാവ് ഇ-ബൈക്ക് കത്തിച്ചത്.

മഹാരാഷ്ട്രയില്‍ പ്രതിഷേധത്തിന്റെ ഭാ​ഗമായി യുവാവ് ഒല സ്കൂട്ടര്‍ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ​ഗോപിനാഥന്‍ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

181 കിലോമീറ്റര്‍ ഫുള്‍ ചാര്‍ജില്‍ തങ്ങളുടെ സ്കൂട്ടര്‍ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ 50 മുതല്‍ 60 കിലോമീറ്റര്‍ ദൂരം ഓടിയ ശേഷം സ്കൂട്ടറിന്റെ ബാറ്ററി തീര്‍ന്നതിനെ തുടര്‍ന്നാണ് യുവാവ് കടുത്ത നടപടി സ്വീകരിച്ചത്. കൂടാതെ, സഹായം ആവശ്യപ്പെട്ടപ്പോള്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം മാത്രമെ കമ്പനിക്ക് ആളെ അയയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞുവെന്നും ആരോപണമുണ്ട്.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

നടുറോഡില്‍ സ്കൂട്ടര്‍ നിന്ന് പോയതിനെ തുടര്‍ന്ന് ഇയാള്‍ കൂടെയുണ്ടായിരുന്ന ആളിനോട് രണ്ട് ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ ആവശ്യപ്പെടുകയും അത് സ്കൂട്ടറില്‍ ഒഴിച്ച്‌ തീകൊളുത്തുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
[masterslider id="10"]

Related posts