‘ബെംഗളൂരു ദർശിനി’ പാക്കേജ് അവതരിപ്പിച്ച് ബിഎംടിസി

-bmtc-BUS

ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ബെംഗളൂരു നഗരം സന്ദർശിക്കുന്ന കായിക താരങ്ങളുടെ പ്രയോജനത്തിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ‘സ്പെഷ്യൽ ബെംഗളൂരു ദർശിനി’ സേവനങ്ങൾ അവതരിപ്പിച്ചു. ഏപ്രിൽ 24 മുതൽ മെയ് 3 വരെ നഗരത്തിലെ വിവിധ വേദികളിലായാണ് കായികമേള സംഘടിപ്പിക്കുന്നത്.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആദ്യ പാക്കേജിൽ ഇസ്‌കോൺ ക്ഷേത്രം, വിധാന സൗധ, ഗവിഗംഗാധരേശ്വര ക്ഷേത്രം, ദൊഡ്ഡ ഗണപതി ക്ഷേത്രം, ടിപ്പു പാലസ്, സർക്കാർ മ്യൂസിയം, ലാൽബാഗ്, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, കസ്തൂർബ റോഡിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയം, കബ്ബൺ പാർക്ക് എന്നിവയും ഉൾപ്പെടും. കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസിന് ഒരാൾക്ക് 420 രൂപയാണ് നിരക്ക്.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

രാവിലെ 8.40-ന് കനകപുര റോഡിലെ ആർട്ട് ഓഫ് ലിവിങ്ങിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ പാക്കേജ് ഗവിഗംഗാധരേശ്വര ക്ഷേത്രം, വിധാന സൗധ, ലാൽബാഗ്, ദൊഡ്ഡ ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആർട്ട് ഓഫ് ലിവിങ്ങിലേക്ക് മടങ്ങും. സർവീസിന് ഒരാൾക്ക് 500 രൂപയാകും നിരക്ക്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

മൂന്നാമത്തെ പാക്കേജ് രാവിലെ 8.30ന് കനകപുര റോഡിലെ ജെയിൻ യൂണിവേഴ്‌സിറ്റി ഗ്ലോബൽ കാമ്പസിൽ നിന്ന് ആരംഭിക്കുന്ന വിധാന സൗധ, കസ്തൂർബ റോഡിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയം, കബ്ബൺ പാർക്ക്, ലാൽബാഗ് എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഇതിന് ആളൊന്നിന് 600 രൂപ ചെലവ് വരുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
[masterslider id="10"]

Related posts