സൗന്ദര്യവർധക ഉൽപന്ന ലൈസൻസ്: 2 മാസമായി കെട്ടിക്കിടക്കുന്നത് 65 ഓളം അപേക്ഷകൾ

ബെംഗളൂരു: സൗന്ദര്യവർധക ഉൽപന്ന കമ്പനികളുടെ 65 അപേക്ഷകളാണ് ലൈസൻസിങ് അതോറിറ്റി ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാന ഡ്രഗ് കൺട്രോളറുടെ ഓഫിസിൽ കെട്ടിക്കിടക്കുന്നത്. കർണാടകയിൽ 119 കോസ്‌മെറ്റിക് കമ്പനികൾക്കാണ് നിലവിൽ ലൈസൻസ് ഉള്ളത്.

ലൈസൻസില്ലാതെ സംസ്ഥാനത്ത് നിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ കയറ്റുമതി ചെയ്യാൻ കഴിയില്ല. ആഭ്യന്തര വിപണിയിൽ ഉൽപന്നങ്ങൾ വിൽക്കണമെങ്കിൽ അഞ്ചു വർഷം കൂടുമ്പോൾ ലൈസൻസ് പുതുക്കുകയും വേണം. 65 എണ്ണത്തിൽ നാലെണ്ണം പുതിയ കമ്പനികൾക്കുള്ള അപേക്ഷകളും കൂടാതെ പുതുക്കലിനായി അപേക്ഷിച്ചിട്ടുള്ള 53 എണ്ണം നിലവിലുള്ള കമ്പനികളുടെ അധിക ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിനുമുള്ള അപേക്ഷകളുമാണ്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

കമ്പനികൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ ടി.കെ.ക്ക് കത്തെഴുതിയതിനെത്തുടർന്ന്, ഫയൽ ക്ലിയർ ആയതിനാൽ സംസ്ഥാനത്തിന് ഉടൻ ലൈസൻസിംഗ് അതോറിറ്റി നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ നിർമ്മാണത്തിനും കയറ്റുമതിക്കും ലൈസൻസ് ഒരു മുൻവ്യവസ്ഥയാണെന്നാണ് കർണാടക ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (കെഡിപിഎംഎ) പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts