കാമുകിക്കൊപ്പം  യാത്ര ചെയ്ത 21കാരന് മർദ്ദനം

ബെംഗളൂരു: ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സിരിബാഗിലു വില്ലേജിലെ ഡെറാനെയിൽ വെച്ച് കാമുകിക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന 21കാരനെ ഹിന്ദു പ്രവർത്തകർ മർദ്ദിച്ചു.

സുരേന്ദ്രൻ, തീർത്ഥ പ്രസാദ്, ജിതേഷ് തുടങ്ങിയവരാണ് നസീറിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു.

ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയെന്നും പ്രവർത്തകർ തങ്ങളിൽ നിന്ന് പേരും എവിടേക്കാണ് പോകുന്നതെന്നും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞതായി ആര്യാപ്പു സ്വദേശി നസീർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

അവർ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നും. ഹിന്ദു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി കറങ്ങിനടക്കുന്നത് പിടിക്കപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും, നസീർ പരാതിയിൽ പറഞ്ഞു.

നസീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു. ഐപിസി വകുപ്പുകൾ പ്രകാരമാണ് ഉപ്പിനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts