പർദ്ദ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളി മരിച്ചു

ബെംഗളൂരു: പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പർദ്ദ യന്ത്രത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി ക്ഷതമെറ്റതിനെ തുടർന്ന് യുവതി മരിച്ചു.

ഗംഗോണ്ടനഹള്ളി സ്വദേശിനിയായ ഷാസിയ ബാനു (28) ആണ് ചന്ദ്ര ലേഔട്ടിലുള്ള ZS പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.

  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

യന്ത്രത്തിന് സമീപം നിൽക്കുമ്പോൾ യുവതിയുടെ പർദ്ദ  റോളറിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. തുടർന്ന് യന്ത്രത്തിലേക്ക് വീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നിംഹാൻസിലേക്ക് റഫർ ചെയ്തു. എന്നാൽ നിംഹാൻസിലേക്കുള്ള യാത്രാമധ്യേ യുവതി മരിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts