ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളീ താരോദയം

ഫുട്‌ബോളിൻ്റെ മക്കയായ് വഴ്ത്തുന്ന , കാൽപന്തുകളിയിലെ ആവേശവും ആരവങ്ങളും സിരകളിൽ തുളുമ്പി കേരളത്തിലെ ഫുട്‌ബോളിൻ്റെ ഹൃദയം എന്നറയപ്പെടുന്ന മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് ഒരു തരോദയം …….

തിരൂരിൻ്റെ മണ്ണിൽ കാൽപന്തുകളിയിലെ ആദ്യാക്ഷരങ്ങൾ കുറിച്ച് SAT ( Sports Academy Tirur) ൽ കളിച്ചു വളർന്ന ‘ ‘അബ്ദുൽ ഹക്കു’ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യുടെ സെൻട്രൽ ബാക്ക് പൊസിഷനിൽ കളത്തിൽ ഇറങ്ങിക്കഴിഞ്ഞു , ഡി എസ് കെ ശിവാജിയൻസ് എന്ന പൂനൈ യൂത്ത് ടീമിലിടം നേടി തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ ആരംഭിച്ച ഹക്കു അതേ സീനിയർ ടീമിലും , മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിലും കളിച്ചിരുന്നു, കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൻ്റെ ഐ ലീഗ് സെക്കണ്ട് ഡിവിഷൻ ടീമിലുണ്ടായിരുന്ന ഹക്കുവിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ ഡ്രാഫിലെടുക്കുകയായിരുന്നു , യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹക്കുവിനു നല്ലൊരു തുടക്കം നൽകും……

കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് , ജങ്ഷഡ്പൂരിനെ നേരിട്ടപ്പോൾ ആദ്യ ഇലവനിൽ തന്നെ ഇടം നേടുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു ഈ ഇരുപത്തിരണ്ടുകാരൻ , ടി്.പി രഹനേഷെന്ന മലയാളി ഗോൾക്കീപ്പർക്കു മുന്നിൽ ഭംഗിയായി സെൻട്രൽ ബാക്ക് പൊസിഷനിൽ തിളങ്ങി നിന്നു അബ്ദുൽ ഹക്കു , കളിയിലെ മികച്ച എമേർജിങ് പ്ലയർ അവാർഡും നേടി ആദ്യ മത്സരത്തിൽ തന്നെ .

മത്സരശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ജാവോ ഡി ഡിയസ് താരത്തെ വാനോളം പുകഴ്ത്തുകയും , ഇന്ത്യൻ ടീമിൽ ഹക്കുവിനു ശോഭനമായ ഒരു ഭാവി കാണുന്നുണ്ടെന്നും, രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിൽ വലിയൊരു പേരുകളിലൊന്നായ് ഹക്കു മാറും , അവൻ്റെ വളർച്ചക്കാവശ്യമായ അവസരങ്ങൾ കൊടുക്കുമെന്നും കോച്ച് പറയുകയുണ്ടായി…..

വരും ദിനങ്ങളിലെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു ടീമിലെ സ്ഥിരം സാന്നിധ്യമാവാൻ സാധിക്കട്ടെ ഈ മലയാളി താരത്തിന്.

ഇന്ത്യൻ ഫുട്ബോളിൻ്റ വൻമതിൽ ആയി വളർന്ന സന്ദേഷ് ജിങ്കനെ പോലെ , ഐ എസ് എൽ വഴി അറിയപ്പെട്ട ജെറിയപ്പോലെ അബ്ദുൽ ഹക്കുവും ദേശീയ ടീമിലിടം നേടി വളർന്നു വരുന്ന ഇന്ത്യൻ ഫുട്ബോളിനൊരു മുതൽകൂട്ടാവട്ടെ എന്നാശംസിക്കാം…….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us