ബെംഗളൂരു: ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് ഒരു സിഖ് പെൺകുട്ടിയോട് തന്റെ തലപ്പാവ് നീക്കം ചെയ്യാൻ അവളുടെ കോളേജ് അധികൃതർ ആവശ്യപ്പെട്ടു.
കർണാടക ഹൈക്കോടതി, ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിക്കുന്നത് തീർപ്പാക്കാത്ത ഇടക്കാല ഉത്തരവിൽ, സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികളെയും കാവി ഷാളുകൾ, സ്കാർഫുകൾ, ഹിജാബ്, ക്ലാസ് മുറിക്കുള്ളിൽ മതപരമായ പതാക എന്നിവ ധരിക്കുന്നതിൽ നിന്ന് വിലക്കിയട്ടുണ്ട്.
ഫെബ്രുവരി 16 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നപ്പോൾ കോടതി ഉത്തരവിനെക്കുറിച്ച് വിദ്യാർത്ഥികളെ അറിയിച്ചതായി കോളേജ് അധികൃതർ പറഞ്ഞു. എന്നിരുന്നാലും, പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഈ ആഴ്ച ആദ്യം കോളേജ് സന്ദർശിച്ചപ്പോൾ, ഹിജാബ് ധരിച്ച ഒരു കൂട്ടം പെൺകുട്ടികളെ കണ്ടെത്തുകയും, കോടതി ഉത്തരവിനെക്കുറിച്ച് അവരെ അറിയിക്കുകയും അത് പാലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
ഹിജ്ജാബ് നിഷേധിച്ചെങ്കിൽ സിഖുകാർ ഉൾപ്പെടെയുള്ള പെൺകുട്ടികളെ മതചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കരുതെന്നാണ് ഈ പെൺകുട്ടികളുടെ ആവശ്യപെടുകയായിരുന്നു.
തുടർന്ന് സിഖ് വിദ്യാർത്ഥിനിയോട് തലപ്പാവ് അഴിച്ചു മാറ്റാൻ കോളേജ് മാനേജ്മെന്റ് ആവശ്യപ്പെടുകയും, കോടതി ഉത്തരവിനെക്കുറിച്ചും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അറിയിച്ചുകൊണ്ട് കോളേജ് അധികൃധർ സിഖ് പെൺകുട്ടിയുടെ പിതാവുമായി ബന്ധപ്പെടുകയും ചെയ്തു.
വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മകൾ തലപ്പാവ് അഴിക്കില്ലെന്ന നിലപാടിലാണ് പെൺകുട്ടിയുടെ കുടുംബം, നിലവിൽ ഇതിനെതിരെ നിയമോപദേശം തേടുകയാണ് ഇവർ എന്തെന്നാൽ, ഹൈക്കോടതിയുടെയും സർക്കാർ ഉത്തരവിലും സിഖ് തലപ്പാവിനെക്കുറിച്ച് പരാമർശമില്ല എന്നതാണ് കാരണം.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം ശക്തമാകുകയും ചിലയിടങ്ങളിൽ അക്രമാസക്തമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകൾക്കും കോളേജുകൾക്കും ഫെബ്രുവരി 9 മുതൽ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി 16 ന് വീണ്ടും തുറക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.